ചെന്നൈ: ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ച സംഭവം ഒറ്റപ്പെട്ടതല്ലെന്ന് ബിജെപി നേതാവ് ഖുശ്ബു. കേരളത്തിൽ മാത്രമല്ല മറ്റു സംസ്‌ഥാനങ്ങളിലും വനിതകള്‍ക്ക് ഒരു പരിഗണനയും കോൺഗ്രസ് പാർട്ടി നൽകാറില്ല. താന്‍ പാര്‍ട്ടി വിടാന്‍ പ്രധാന കാരണം ഇത്തരം അടിച്ചമർത്തൽ ആണെന്നും ഖുശ്ബു പറഞ്ഞു.
കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്ടിലും, പോണ്ടിച്ചേരിയിലും എല്ലാം സീറ്റ് നല്‍കാത്തതില്‍ സ്‍ത്രീകള്‍ പ്രതിഷേധിക്കുന്നുണ്ട്. കുടുംബവാഴ്‌ചയാണ് ഇവിടെ നടക്കുന്നത്. കോണ്‍ഗ്രസ് 33 ശതമാനം വനിതാ സംവരണത്തെക്കുറിച്ച് പറയുകയാണ്. അവര്‍ അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ എന്താണ് ചെയ്‌തത്.
വനിതാ സ്‌ഥാനാർഥികളെ രാഹുൽ ഗാന്ധി പരിഗണിക്കില്ല, രാഹുൽ ഗാന്ധിയുടെ സ്‍ത്രീ ശാക്‌തീകരണ പ്രസംഗങ്ങൾ പൊള്ളത്തരമാണെന്നും ഖുശ്ബു പറഞ്ഞു.
കോണ്‍ഗ്രസ് സ്‌ഥാനാർഥി പട്ടികയില്‍ പ്രതിഷേധിച്ച് ഇന്നലെയാണ് ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം രാജിവെച്ചത്. തുടർന്ന് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മൽസരിക്കുമെന്നും പ്രഖ്യാപിച്ചു. വൈകീട്ടോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും എന്നാണ് സൂചന.
Read also: ഡിജിറ്റൽ കറൻസികളുടെ വിനിമയം പൂർണമായും നിരോധിക്കില്ല; നിർമല സീതാരാമൻ







































