അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്; ബിജെപി ചെലവിട്ടത് 252 കോടിയെന്ന് റിപ്പോർട്

By Web Desk, Malabar News
bjp-caste-coloumn-official-list

ന്യൂഡെൽഹി: ഈ വര്‍ഷം നടന്ന വിവിധ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞടുപ്പുകളിൽ ബിജെപി ചെലവിട്ടത് കോടികളെന്ന് റിപ്പോര്‍ട്. അസം, പുതുച്ചേരി, തമിഴ്‌നാട്, ബംഗാള്‍, കേരള എന്നിവിടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ 252 കോടി രൂപയാണ് ബിജെപി ചെലവിട്ടത്. അതിൽ കേരളത്തില്‍ മാത്രം 29.24 കോടിയാണ് ബിജെപി ചെലവിട്ടത്.

തൃണമൂല്‍ ഭരിക്കുന്ന ബംഗാളിലാണ് ബിജെപി കൂടുതല്‍ പണം ഉപയോഗിച്ചത്. 60 ശതമാനം പണവും ബംഗാളില്‍ ചെലവിട്ടതായാണ് റിപ്പോര്‍ട്. 151 കോടി രൂപയാണ് ബംഗാളില്‍ ബിജെപി ചെലവിട്ടത്. അതേസമയം, തൃണമൂല്‍ ബംഗാളില്‍ ചെലവിട്ടത് 154.28 കോടിയാണ്.

ബിജെപി ചെലവഴിച്ച 252,02,71,753 രൂപയില്‍ 43.81 കോടി അസം തിരഞ്ഞെടുപ്പിനും 4.79 കോടി പുതുച്ചേരി തിരഞ്ഞെടുപ്പിനുമാണ് ചെലവാക്കിയതെന്ന് തിഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ്‌നാട്ടില്‍ 22.97 കോടി ചെലവിട്ടു. തമിഴ്‌നാട്ടില്‍ 2.6 ശതമാനം വോട്ട് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ബംഗാളിലും ബിജെപിക്ക് ദയനീയ പരാജയമായിരുന്നു.

Must Read: ലഹരി ഉപയോഗിക്കുന്നവർക്ക് എതിരെ കേസില്ല, കടത്ത് മാത്രം കുറ്റം; നിയമഭേദഗതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE