കൽപ്പറ്റ: കൽപ്പറ്റ മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്‌ഥാനാർഥിയായി ജനവിധി തേടുന്ന ടി സിദ്ദിഖിനെതിരെ മണ്ഡലത്തിൽ വ്യാപകമായി പോസ്‌റ്റർ പ്രതിഷേധം. വയനാട് ജില്ലയിൽ ഇറക്കുമതി സ്‌ഥാനാർഥിയെ വേണ്ട എന്ന് വ്യക്‌തമാക്കുന്ന പോസ്‌റ്ററുകളാണ് പതിച്ചിരിക്കുന്നത്.
വയനാട് ഡിസിസിയെ അംഗീകരിക്കണമെന്നും ജില്ലയിൽ യോഗ്യരായ നിരവധി സ്‌ഥാനാർഥികൾ ഉണ്ടെന്നും പോസ്‌റ്ററിൽ പറയുന്നു. കൽപ്പറ്റ നിയമസഭാ മണ്ഡലത്തിലെ വിവിധ ഇടങ്ങളിലാണ് പോസ്‌റ്റർ പതിപ്പിച്ചിരിക്കുന്നത്.
സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്‌റ്റർ. തർക്കങ്ങൾക്ക് ഒടുവിൽ ഇന്നലെ ആയിരുന്നു കൽപ്പറ്റയിലെ സ്‌ഥാനാർഥി പ്രഖ്യാപനം യുഡിഎഫ് നടത്തിയത്.







































