വയനാട്ടിൽ 74.98 ശതമാനം പോളിങ്

By News Desk, Malabar News
election
Representational image
Ajwa Travels

കൽപറ്റ: ആവേശകരമായ പ്രചരണത്തിനൊടുവിൽ ചൊവ്വാഴ്‌ച നടന്ന വോട്ടെടുപ്പ് വയനാട്ടിൽ സമാധാന പരമായി അവസാനിച്ചു. ജില്ലയിൽ ഇതുവരെ അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. മൂ​ന്ന്​ മണ്ഡല​ങ്ങ​ളി​ലാ​യി 74.98 ശ​ത​മാ​നം വോട്ടാണ് രേഖപ്പെടുത്തിയത്. മാവോയിസ്‌റ്റ് ഭീഷണിയെ തുടർന്ന് ഒട്ടുമിക്ക ബൂത്തുകളിലും വോട്ടെടുപ്പ് ആറ് മണിയോടെ അവസാനിച്ചു. അ​ന്തി​മ ക​ണ​​ക്കെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ശ​ത​മാ​ന​ത്തി​ൽ നേരിയ വർധന ഉണ്ടായേക്കാം.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 20,429 വർധന ഉണ്ടായിട്ടും പോളിങ്ങിൽ കുറവ് വന്നത് മുന്നണികൾക്ക് ആശങ്കയായി. പല ബൂത്തുകളിലും ഈ സ്‌ഥിതി പ്രകടമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 78.22 ശതമാനമായിരുന്നു വയനാട്ടിലെ പോളിങ് നിരക്ക്.

വനമേഖലയിലെ ബൂത്തുകളിൽ കേന്ദ്ര സേനയുടെ സുരക്ഷാ വലയത്തിലാണ് പോളിങ് നടന്നത്. ക​മ്പ​ള​ക്കാ​ട്​ ഗ​വ. യുപി സ്​​കൂ​ളി​ലെ 51ആം ബൂ​ത്തി​ലെ ഒ​രു​ മേ​ശ​യി​ൽ ബി​ജെപി ചി​ഹ്​​നം കാ​ണാ​നി​ട​യാ​യ​ത്​ പ​രാ​തി​യെ തുടർന്ന് നീക്കി. രാവിലെ മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ വലിയ നിര തന്നെയാണ് കാണപ്പെട്ടത്. ഉച്ചക്ക് രണ്ട് മണിയോടെ പോളിങ് 50 ശതമാനം കടന്നെങ്കിലും തുടർന്നുള്ള നാല് മണിക്കൂറിൽ മന്ദഗതിയിലായി.

കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ മൂന്ന് മണ്ഡലങ്ങളിലും പോളിങ് കുറവാണ്. മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ 76.24 ശ​ത​മാ​നം പേ​ർ വോ​ട്ട്​ ചെ​യ്​​ത​പ്പോ​ൾ 201677.3 ​ശ​ത​മാ​ന​മാ​യി​രു​ന്നു. സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ 74 ശ​ത​മാ​നം പോ​ൾ​ചെ​യ്​​തു. ക​ഴി​ഞ്ഞ ത​വ​ണ 78.55 ആ​യി​രു​ന്നു. ക​ൽ​പ​റ്റ​യി​ൽ 74.17 ശ​ത​മാ​നം. 201678.75. ​ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ മൂ​ന്ന്​ മ​ണ്ഡ​ല​ങ്ങ​ളി​ലും പോ​ളി​ങ്​ ശതമാനത്തിൽ പുരുഷൻമാരാണ് കൂടുതൽ.

Also Read: സിപിഎമ്മിന് എത്ര ചോര കുടിച്ചാലും മതിയാകില്ല; മൻസൂറിന്റെ കൊലപാതകത്തിൽ ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE