കൽപ്പറ്റ: ബിജെപി വയനാട് ജില്ലാ നേതൃത്വത്തിന് എതിരെ സികെ ജാനുവിന്റെ ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി രംഗത്ത്. തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടന്നുവെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കത്തയച്ചു. ബത്തേരിയിൽ ബിജെപി നേതാക്കൾ പ്രചാരണത്തിൽ സഹകരിച്ചില്ല. മണ്ഡലത്തിൽ സികെ ജാനുവിന് വോട്ടുകുറയും. പര്യടന പരിപാടികളിൽ മനപൂർവം പിഴവുണ്ടാക്കിയെന്നും ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി ആരോപിച്ചു.
തിരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെയാണ് എൻഡിഎ ഘടകകക്ഷിയായ ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി കടുത്ത ആരോപണവുമായി രംഗത്തെത്തിയത്. ബത്തേരിയിൽ പ്രചാരണത്തിൽ ബിജെപി നേതാക്കൾ സഹകരിച്ചില്ലെന്നും പ്രചാരണത്തിന് എത്തിയ അമിത് ഷായെ പോലും മണ്ഡലത്തിലെ സാഹചര്യങ്ങൾ ധരിപ്പിച്ചില്ലെന്നും ജെആർപി ആരോപിക്കുന്നു.
ജില്ലാ നേതൃത്വത്തിന്റെ നടപടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സെക്രട്ടറി പ്രകാശൻ മൊറാഴയാണ് കെ സുരേന്ദ്രന് പരാതി നൽകി. അതേസമയം, പരാതി തന്റെ അറിവോടെയല്ലെന്ന് സികെ ജാനു പറഞ്ഞു.
Read also: കോവിഡ് വ്യാപനം; ഒരാഴ്‌ചത്തേക്ക് കൂടി ലോക്ക്ഡൗൺ നീട്ടി ഡെൽഹി