കോവിഡ് വ്യാപനം; ഒരാഴ്‌ചത്തേക്ക് കൂടി ലോക്ക്ഡൗൺ നീട്ടി ഡെൽഹി

By Team Member, Malabar News
lockdown in delhi
Ajwa Travels

ന്യൂഡെൽഹി : കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഡെൽഹിയിൽ ലോക്ക്‌ഡൗൺ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. നിലവിൽ രണ്ടാം തവണയാണ് ഡെൽഹിയിൽ ലോക്ക്ഡൗൺ നീട്ടുന്നത്. രോഗവ്യാപനം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ ഏപ്രിൽ 19ആം തീയതിയാണ് ഡെൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഡെൽഹിയിൽ 27,000 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ 375 മരണങ്ങളും ഡെൽഹിയിൽ റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. 20,000ന് മുകളിലാണ് കഴിഞ്ഞ 13 ദിവസങ്ങളായി ഡെൽഹിയിൽ റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ. നിലവിൽ ഒരു ലക്ഷത്തോളം കോവിഡ് രോഗികൾ ഡെൽഹിയിൽ ചികിൽസയിൽ കഴിയുകയാണ്.

കോവിഡ് വ്യാപനത്തിൽ ഉണ്ടായ വർധനയും, ഓക്‌സിജൻ ലഭ്യതക്കുറവും വലിയ പ്രതിസന്ധിയാണ് ഡെൽഹിയിൽ സൃഷ്‌ടിക്കുന്നത്‌. ഇന്ന് മാത്രം ഡെൽഹിയിലെ ബത്ര ആശുപത്രിയിൽ 12 പേരാണ് ഓക്‌സിജൻ ലഭിക്കാത്തതിനെ തുടർന്ന് മരിച്ചത്. തലസ്‌ഥാന നഗരിയിലെ സ്‌ഥിതി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗൺ വീണ്ടും നീട്ടാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

Read also : 18 മുതൽ 44 വയസുവരെ ഉളളവർക്കുള്ള വാക്‌സിനേഷൻ തിങ്കളാഴ്‌ച ആരംഭിക്കും; ഡെൽഹി മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE