തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് ക്രൈം ബ്രാഞ്ച് നോട്ടീസ്

By Trainee Reporter, Malabar News
k-surendran
Ajwa Travels

വയനാട്: തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ക്രൈം ബ്രാഞ്ച് നോട്ടീസ്. നവംബർ 14ന് രാവിലെ 11 മണിക്ക് അന്വേഷണ ഉദ്യോഗസ്‌ഥന് മുമ്പിൽ ഹാജരാകാനാണ് നിർദ്ദേശം. കൽപ്പറ്റ എസ്‌പി ഓഫീസിലെ ക്രൈം ബ്രാഞ്ച് സെക്ഷനിലാണ് ചോദ്യം ചെയ്യാൻ ഹാജരാകേണ്ടത്.

സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്‌ഥാനാർഥിയാവാൻ സികെ ജാനുവിന് പണം നൽകിയെന്നാണ് കേസ്. 2021 മാർച്ച് മാസം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് പത്ത് ലക്ഷവും സുൽത്താൻ ബത്തേരിയിൽ വെച്ച് 40 ലക്ഷവും സികെ ജാനുവിന് നൽകിയെന്നാണ് ആരോപണം. എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസ് ആണ് പരാതിക്കാരൻ.

Most Read| പലസ്‌തീൻ ഐക്യദാർഢ്യ റാലി; സിപിഎം ക്ഷണം നിരസിച്ചു ലീഗ്- പങ്കെടുക്കേണ്ടെന്ന് തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE