പാർട്ടി വിടുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചനയില്ല; കോൺഗ്രസിൽ പോരായ്‌മകളുണ്ടെന്നും കെ സുധാകരന്‍

By Staff Reporter, Malabar News
K sudhakaran about Congress clash
Ajwa Travels

തിരുവനന്തപുരം: നിലവിൽ പാർട്ടി വിടുന്നതിനെ കുറിച്ച് ആലോചനയില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് കെ സുധാകരൻ എംപി. അഞ്ച് വർഷം കൂടുമ്പോള്‍ ഭരണമാറ്റം സംഭവിക്കുന്ന കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യം മാറിവരികയാണ്. ഇത്തവണ യുഡിഎഫ് പരാജയപ്പെട്ടാൽ അത് കോൺഗ്രസ് പാർട്ടിക്ക് വലിയ ക്ഷീണമാകുമെന്നും സുധാകരൻ പറഞ്ഞു.

സംഘടനാ രംഗത്തെ പോരായ്‌മകൾ പരിഹരിച്ചില്ലെങ്കിൽ കോൺഗ്രസിന് നിലനിൽപ്പില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ വാർത്താ ചാനൽ പരിപാടിക്കിടെ ആയിരുന്നു സുധാകരന്റെ പ്രതികരണം. ‘പാർട്ടിക്കകത്ത് ജനാധിപത്യത്തിന്റെ പോരായ്‌മയുണ്ട്, സംഘടനാ പോരായ്‌മകൾ പരിഹരിച്ചില്ലെങ്കിൽ കോൺഗ്രസിന് നിലനിൽപ്പുണ്ടാകില്ല’; സുധാകരന്‍ പറഞ്ഞു.

സിപിഎമ്മിന്‍റെ സംഘടനാ സംവിധാനത്തോട് കിടപിടിക്കാൻ കോൺഗ്രസിന് ആവില്ലെന്നും തനിക്ക് അവസരം കിട്ടിയാൽ പാർട്ടിയുടെ പഴയകാല പ്രവർത്തന ശൈലി പുനരുജ്‌ജീവിപ്പിക്കും എന്നും സുധാകരൻ പറഞ്ഞു. കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടായാൽ അത് കോൺഗ്രസിന് വലിയ ക്ഷീണമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാത്രവുമല്ല യുഡിഎഫ് – എൽഡിഎഫ് മുന്നണികൾക്ക് ബദലായി ബിജെപിയുടെ വളർച്ച തള്ളിക്കളയാനാവില്ലെന്ന് പറഞ്ഞ അദ്ദേഹം ബിജെപിയെ വളരാൻ അനുവദിച്ചാൽ നിലവിലെ രാഷ്‌ട്രീയ സാഹചര്യം കലങ്ങിമറിയുമെന്നും കൂട്ടിച്ചേർത്തു.

Read Also: പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം; ബംഗാളിൽ സ്‌ഥാനാർഥിയെ മാറ്റി ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE