ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 43,846 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്തു. ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,15,99,130 ആയി ഉയർന്നതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
22,956 പേർ രോഗമുക്തിയും നേടിയിട്ടുണ്ട്. രാജ്യത്തെ സജീവ കേസുകൾ 3,29,087 ആണ്. 1,11,30,288 പേരാണ് ഇന്ത്യയിൽ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത്. രാജ്യത്തെ രോഗമുക്തി നിരക്ക് 95.96 ശതമാനമായി കുറഞ്ഞു. അതേസമയം 197 കോവിഡ് മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്തിട്ടുണ്ട്. മരണനിരക്ക് 1.38 ശതമാനമാണ്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കുകൾ പ്രകാരം ഇതുവരെ പരിശോധിച്ചത് 23,35,65,119 സാമ്പിളുകളാണ്. ഇന്നലെ മാത്രം 11,33,602 സാമ്പിളുകൾ പരിശോധിച്ചു.
രാജ്യത്ത് ഇതുവരെയായി 4,46,03,841 ഡോസ് കോവിഡ് വാക്സിൻ നൽകിയിട്ടുണ്ട്.
Read Also: മുൻ പോലീസ് കമ്മീഷണറുടെ ‘ലെറ്റർ ബോംബ്’; എൻസിപി മന്ത്രിമാരെ വിളിച്ചു വരുത്തി പവാർ






































