കോവിഡ് ഇന്ത്യ; 22,956 രോഗമുക്‌തി, 43,846 പുതിയ കേസുകൾ

By Staff Reporter, Malabar News
India_Covid update
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 43,846 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,15,99,130 ​​ആയി ഉയർന്നതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

22,956 പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്. രാജ്യത്തെ സജീവ കേസുകൾ 3,29,087 ആണ്. 1,11,30,288 പേരാണ് ഇന്ത്യയിൽ ഇതുവരെ കോവിഡിൽ നിന്നും മുക്‌തി നേടിയത്. രാജ്യത്തെ രോഗമുക്‌തി നിരക്ക് 95.96 ശതമാനമായി കുറഞ്ഞു. അതേസമയം 197 കോവിഡ് മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. മരണനിരക്ക് 1.38 ശതമാനമാണ്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കുകൾ പ്രകാരം ഇതുവരെ പരിശോധിച്ചത് 23,35,65,119 സാമ്പിളുകളാണ്. ഇന്നലെ മാത്രം 11,33,602 സാമ്പിളുകൾ പരിശോധിച്ചു.

രാജ്യത്ത് ഇതുവരെയായി 4,46,03,841 ഡോസ് കോവിഡ് വാക്‌സിൻ നൽകിയിട്ടുണ്ട്.

Read Also: മുൻ പോലീസ് കമ്മീഷണറുടെ ‘ലെറ്റർ ബോംബ്’; എൻസിപി മന്ത്രിമാരെ വിളിച്ചു വരുത്തി പവാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE