അസം : സംസ്ഥാനത്ത് ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രധാന പാർട്ടികളുടെയെല്ലാം പ്രധാന നേതാക്കൾ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി ദേശീയാധ്യക്ഷൻ ജെപി നഡ്ഡ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവർ ഇന്ന് അസമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും.
സംസ്ഥാനത്ത് ദേമാജി, മാജുലി, ഉദാൽഗുരി തുടങ്ങിയ സ്ഥലങ്ങളിൽ നടക്കുന്ന റാലികളെ ഇന്ന് അമിത് ഷാ അഭിസംബോധന ചെയ്യും. കൂടാതെ ടിങ്ങോങ്ങ്, ടിടാബോർ, ബെഹാലി, എന്നിവിടങ്ങളിലെ റാലികളിൽ ബിജെപി ദേശീയാധ്യക്ഷൻ ജെപി നഡ്ഡ സംസാരിക്കും.
ഒപ്പം തന്നെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനായി സംസ്ഥാനത്തെത്തുന്ന പ്രിയങ്ക ഗാന്ധി സരുപാതർ, കലിയാബോർ എന്നിവിടങ്ങളിലെ റാലികളിൽ ഇന്ന് പങ്കെടുക്കും.
Read also : സൂക്ഷ്മ പരിശോധന പൂർത്തിയായി; ജില്ലയിൽ 41 സ്ഥാനാർഥികൾ








































