സൂക്ഷ്‌മ പരിശോധന പൂർത്തിയായി; ജില്ലയിൽ 41 സ്‌ഥാനാർഥികൾ

By News Desk, Malabar News
Ajwa Travels

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. പരിശോധനക്ക് ശേഷം അഞ്ച് നിയോജക മണ്ഡലങ്ങളിലായി 41 സ്‌ഥാനാർഥികളാണ് അവശേഷിക്കുന്നത്. മഞ്ചേശ്വരത്ത് 7, കാസർഗോഡ് 8, ഉദുമയില്‍ 6, കാഞ്ഞങ്ങാട് 11, തൃക്കരിപ്പൂര്‍ 9 എന്നിങ്ങനെയാണ് സൂക്ഷ്‌മ പരിശോധനക്ക് ശേഷം പത്രികകള്‍ സ്വീകരിച്ച സ്‌ഥാനാർഥികളുടെ എണ്ണം. നാമനിർദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് 22.

  • മഞ്ചേശ്വരം മണ്ഡലത്തില്‍ പത്രിക സ്വീകരിച്ച സ്‌ഥാനാർഥികൾ: 1. വിവി. രമേശ് (സിപിഐഎം), 2. സുന്ദര (ബിഎസ്‌പി), 3. കെ സുരേന്ദ്രന്‍ (ബിജെപി), 4. എകെഎം അഷ്‌റഫ് (ഐയുഎംഎല്‍), 5. പ്രവീണ്‍കുമാര്‍ (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് പാര്‍ട്ടി ഓഫ് ഇന്ത്യ), 6. ജോണ്‍ ഡിസൂസ (സ്വതന്ത്രന്‍), 7. സുരേന്ദ്രന്‍ എം (സ്വതന്ത്രന്‍). പാര്‍ട്ടി ഔദ്യോഗിക സ്‌ഥാനാർഥികളുടെ പത്രിക സ്വീകരിച്ചതോടെ ഡമ്മി സ്‌ഥാനാർഥികളായ എം അബ്ബാസ് (ഐയുഎംഎല്‍), സതീഷ് ചന്ദ്ര ഭണ്ഡാരി (ബിജെപി), പി രഘുദേവന്‍ (സിപിഐഎം) എന്നിവരുടെ പത്രികകള്‍ തള്ളി.

 

  • കാസർഗോഡ് മണ്ഡലത്തില്‍ പത്രിക സാധുവായ സ്‌ഥാനാർഥികൾ: 1. എന്‍എ നെല്ലിക്കുന്ന് (ഐയുഎംഎല്‍), 2. വിജയ കെപി (ബിഎസ്‌പി), 3. ശ്രീകാന്ത് കെ. (ബിജെപി), 4. രഞ്‌ജിത്ത് രാജ് എം (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് പാര്‍ട്ടി ഓഫ് ഇന്ത്യ), 5. എംഎ. ലത്തീഫ് (ഐഎന്‍എല്‍), 6. അബ്‌ദുൾ അസീസ് (സ്വതന്ത്രന്‍), 7. നിഷാന്ത്കുമാര്‍ ഐപി (സ്വതന്ത്രന്‍), 8. സുധാകരന്‍ കെ (സ്വതന്ത്രന്‍). പാര്‍ട്ടി ഔദ്യോഗിക സ്‌ഥാനാർഥികളുടെ പത്രിക സ്വീകരിച്ചതോടെ ഡമ്മി സ്‌ഥാനാർഥികളായ മാഹിന്‍ കേളോത്ത് (ഐയുഎംഎല്‍), ഹരീഷ് എസ് (ബിജെപി), അബ്‌ദുൽ അസീസ് (ഐഎന്‍എല്‍) എന്നിവരുടെ പത്രികകള്‍ തള്ളി.

 

  • ഉദുമ മണ്ഡലത്തില്‍ പത്രിക സാധുവായ സ്‌ഥാനാർഥികള്‍: 1. സിഎച്ച്. കുഞ്ഞമ്പു (സിപിഐഎം), 2. ബാലകൃഷ്‌ണൻ സി (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്), 3. എ വേലായുധന്‍ (ബിജെപി), 4. ഗോവിന്ദന്‍ ബി (അംബേദ്‌കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), 5. കുഞ്ഞമ്പു കെ (സ്വതന്ത്രന്‍), 6. രമേശന്‍ കെ (സ്വതന്ത്രന്‍).

 

  • കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പത്രിക സാധുവായ സ്‌ഥാനാർഥികള്‍: 1. ഇ ചന്ദ്രശേഖരന്‍ (സിപിഐ), 2. എം ബാലരാജ് (ബിജെപി), 3. സുരേശന്‍ പിവി (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്), 4. അബ്‌ദുൽ സമദ് ടി (എസ്‌ഡിപിഐ), 5. ടി. അബ്‌ദുൾ സമദ് (ജനതാദള്‍ യുനൈറ്റഡ്), 6. രേഷ്‌മ കരിവേടകം (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് പാര്‍ട്ടി ഓഫ് ഇന്ത്യ), 7. അഗസ്‌റ്റിന്‍ (സ്വതന്ത്രന്‍), 8. കൃഷ്‌ണൻ പരപ്പച്ചാല്‍ (സ്വതന്ത്രന്‍), 9. മനോജ് തോമസ് (സ്വതന്ത്രന്‍), 10. ശ്രീനാഥ് ശശി ടി.സി.വി (സ്വതന്ത്രന്‍), 11. സുരേഷ് ബിസി (സ്വതന്ത്രന്‍).

 

  • തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ പത്രിക സാധുവായ സ്‌ഥാനാർഥികള്‍: 1. രാജഗോപാലന്‍ എം (സിപിഐഎം), 2. ഷിബിന്‍ ടിവി (ബിജെപി), 3. ലിയാക്കത്തലി പി (എസ്‌ഡിപിഐ), 4. മഹേഷ് ടി (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ), 5. സുധന്‍ ടി (അണ്ണാ ഡെമോക്രാറ്റിക് ഹ്യുമന്‍ റൈറ്റ്‌സ് പാര്‍ട്ടി ഓഫ് ഇന്ത്യ), 6. ജോസഫ് എംപി (കേരള കോണ്‍ഗ്രസ്), 7. ജോസഫ് എംവി (സ്വതന്ത്രന്‍), 8. ജോയ് ജോണ്‍ (സ്വതന്ത്രന്‍), 9. ചന്ദ്രന്‍ എകെ (സ്വതന്ത്രന്‍).

Also Read: അനുനയ ശ്രമങ്ങൾ ഫലം കണ്ടില്ല; അവസാന നിമിഷവും എലത്തൂരിൽ പ്രതിസന്ധി തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE