തിരുവനന്തപുരം : ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയുടെ പ്രചാരണ പരിപാടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി യുഡിഎഫ്. ആലുവയിൽ നടന്ന പ്രചാരണ പരിപാടിക്കെതിരെയാണ് യുഡിഎഫ് പരാതി നൽകിയിരിക്കുന്നത്. പെൻഷൻ വിഷയം ചർച്ച ചെയ്യാനെന്ന പേരിൽ കുടുംബശ്രീ അംഗങ്ങളെ യോഗത്തിന് എത്തിക്കുന്നുവെന്നാണ് യുഡിഎഫ് പരാതിയിൽ വ്യക്‌തമാക്കുന്നത്.
ആലുവയിൽ മന്ത്രി പങ്കെടുക്കുന്ന യോഗത്തിന് പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് എഡിഎസ് അധ്യക്ഷയുടെ ശബ്‌ദരേഖ പ്രചരിപ്പിക്കുന്നുവെന്ന് പരാതിയിൽ വ്യക്‌തമാക്കുന്നുണ്ട്. കുടുംബശ്രീയുടെ വാട്‍സ്ആപ്പ് ഗ്രൂപ്പുകളിലാണ് ശബ്‌ദരേഖ പ്രചരിക്കുന്നത്.
എന്നാൽ പെൻഷൻ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യാനെന്ന വ്യാജേന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലേക്കാണ് ആലുവയിൽ ആളുകളെ എത്തിക്കുന്നതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. കുടുബശ്രീ യൂണിറ്റുകളെ തെറ്റിദ്ധരിപ്പിച്ച് ആളുകളെ യോഗത്തിനെത്തിക്കുകയാണ് ചെയ്യുന്നതെന്നും യുഡിഎഫ് പരാതിയിൽ വ്യക്‌തമാക്കുന്നുണ്ട്.
Read also : എസി കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന് വിലക്ക്







































