എസി കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന് വിലക്ക്

By Trainee Reporter, Malabar News
southern railway
Ajwa Travels

കൊല്ലം: തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്‌ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക്. മൊബൈൽ ഫോൺ ചാർജറുകൾ രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെ നിർബന്ധമായും ഓഫ് ചെയ്‌തിടണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

തീപിടിത്ത സാധ്യതയുള്ളതിനാലാണ് തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രിയിൽ മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ ചാർജ് ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ തന്നെ ഇക്കാര്യം നിർദേശിച്ചിരുന്നുവെങ്കിലും പല തീവണ്ടികളിലും ഇത് പാലിക്കാറില്ല. ഇതിനെ തുടർന്നാണ് നിബന്ധന കർശനമാക്കിയിരിക്കുന്നത്. ജീവനക്കാർക്ക് ഇതുസംബന്ധിച്ച് സർക്കുലർ നൽകിയിട്ടുണ്ട്.

ഇക്കാര്യത്തിൽ വീഴ്‌ച വരുത്തിയ എസി മെക്കാനിക്ക് ഉൾപ്പടെയുള്ള ജീവനക്കാർക്ക് ദക്ഷിണ റെയിൽവേ താക്കീത് നൽകിയിരുന്നു. എന്നിട്ടും ഇതിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ മിന്നൽ പരിശോധനകൾ നടത്താനും ജീവനക്കാരുടെ വീഴ്‌ച കണ്ടെത്തിയാൽ കർശന നടപടി എടുക്കാനുമാണ് തീരുമാനം.

Read also: സൂക്ഷ്‌മ പരിശോധന പൂർത്തിയായി; ജില്ലയിൽ 41 സ്‌ഥാനാർഥികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE