കാസർഗോഡ്: നഗരത്തിലെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്നു. ഫോർട്ട് റോഡ് നാഗർകട്ട ജങ്ഷനിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ സഫ്‌നാസ് മൻസിലിലാണ് കവർച്ച നടന്നത്. എറണാകുളത്ത് വ്യാപാരികളായ മക്കളോടൊപ്പം താമസിക്കാനായി വീട്ടുകാർ വീട് പൂട്ടി ഒന്നരമാസം മുൻപ് പോയതായിരുന്നു.
ശനിയാഴ്‌ച രാത്രിയാണ് കവർച്ച നടന്നതെന്നാണ് സംശയം. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി മകൻ ഇല്യാസ് എറണാകുളത്തുനിന്ന് ഞായറാഴ്‌ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് അടുക്കള ഭാഗത്തെ വരാന്തയിലെ ഗ്രിൽസ് പൂട്ട് തകർത്ത നിലയിൽ കണ്ടത്. അകത്ത് കയറി നോക്കിയപ്പോൾ കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്ന് വസ്‌ത്രങ്ങൾ വാരിവലിച്ച നിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവുമാണ്.
ഇല്യാസിന്റെ സഹോദരൻ അൽത്താഫിന്റെ ഭാര്യയുടെ രണ്ട് സെറ്റ് മോതിരങ്ങൾ, കുഞ്ഞിന്റെ മോതിരങ്ങൾ എന്നിവയും വീട്ടുകാരുടെ പണവുമാണ് കവർന്നത്. വിവരമറിയിച്ചതിനെ തുടർന്ന് കാസർഗോഡ് പ്രിൻസിപ്പൽ എസ്ഐ ഷാജുവും സംഘവും സ്‌ഥലത്ത് എത്തി പരിശോധന നടത്തി. വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി. സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവെങ്കിലും വ്യക്‌തമായ സൂചനകളൊന്നും ലഭിച്ചില്ല.
Read also: തിരഞ്ഞെടുപ്പ് നിരീക്ഷണം; ജില്ലയിൽ 16 നിരീക്ഷകർ







































