കോട്ടയം: പാലായിലെ യുഡിഎഫ് സ്‌ഥാനാർഥി മാണി സി കാപ്പനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. സ്വന്തം പാർട്ടിയേയും മുന്നണിയേയും വഞ്ചിച്ചാണ് മാണി സി കാപ്പൻ പാലയിൽ യുഡിഎഫ് സ്‌ഥാനാർഥിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അവസരവാദികൾക്ക് ജനം മറുപടി നൽകും. ഉപതിരഞ്ഞെടുപ്പിൽ പാലായിൽ വിജയിച്ചത് ഇടത് മുന്നണിയുടെ മികവു കൊണ്ടാണെന്നും പാലായിൽ നടന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മൂന്നിടത്ത് എൻഡിഎ പത്രിക തള്ളിയത് സംശയാസ്‌പദമെന്നും മുഖ്യമന്ത്രി പറഞ്ഞു. പലയിടത്തും അവിശുദ്ധ അടിയൊഴുക്കുകൾ സംഭവിക്കുന്നുണ്ട്. പല മണ്ഡലങ്ങളിലെയും എൻഡിഎ സ്‌ഥാനാർഥികളെ കണ്ടാൽ തന്നെ സംശയം ഉയരുക സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: കെപിസിസി വൈസ് പ്രസിഡണ്ട് കെസി റോസക്കുട്ടി രാജിവെച്ചു