തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രനെ വ്യക്‌തിഹത്യ ചെയ്യാൻ ശ്രമിച്ചെന്നും പരാതിയിൽ ആരോപണമുണ്ട്. കരിക്കകം സ്വദേശിയും ഡിവൈഎഫ്ഐ നേതാവുമായ ബിഎസ് സജിയാണ് പരാതി നൽകിയത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതത്തിന്റെ പേരിൽ ശോഭ സുരേന്ദ്രൻ വോട്ട് ചോദിച്ചെന്നാണ് പരാതി. മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പല ഘട്ടത്തിലും ശോഭാ സുരേന്ദ്രൻ മോശം പരാമർശം നടത്തിയിരുന്നു. കടകംപള്ളിക്കെതിരായ ശോഭാ സുരേന്ദ്രന്റെ ‘പൂതന’ പരാമർശം വിവാദമായിരുന്നു. ഇത് വിവാദമായെങ്കിലും തിരുത്താൻ ശോഭാ സുരേന്ദ്രൻ തയാറായിരുന്നില്ല.
Read Also: ഇരട്ടവോട്ട്; ചെന്നിത്തലയുടെ ആരോപണങ്ങൾ ശരിവച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ







































