തൃശൂര്‍: ഗുരുവായൂരിലെ ബിജെപി സ്‌ഥാനാർഥിയുടെ പത്രിക തള്ളിയതോടെ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്‌റ്റിസ് പാര്‍ട്ടിക്ക് എൻഡിഎ പിന്തുണ നൽകിയേക്കുമെന്ന് സൂചന. ഡിഎസ്ജെപിയുടെ സംസ്‌ഥാന ട്രഷറര്‍ ദിലീപ് നായരാണ് മണ്ഡലത്തിൽ മൽസരിക്കുന്നത്. എന്‍ഡിഎയുടെ സ്‌ഥാനാര്‍ഥിയായി മൽസരിക്കാന്‍ സമ്മതമാണെന്ന് ഡിഎസ്ജെപി അറിയിച്ചിട്ടുണ്ട്. നേരത്തെ എന്‍ഡിഎ സഖ്യ കക്ഷിയാവാന്‍ ഇവർ ശ്രമിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.
ബിജെപി സംസ്‌ഥാന അധ്യക്ഷന്റെ ഒപ്പ് രേഖപ്പെടുത്താത്ത സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് ഗുരുവായൂരിലെ ബിജെപി സ്‌ഥാനാര്‍ഥി അഡ്വ. നിവേദിതയുടെ പത്രിക തള്ളാന്‍ കാരണം. വിഷയം ഉന്നയിച്ച് സ്‌ഥാനാർഥി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് വിജ്‌ഞാപനത്തിന് ശേഷം കോടതിക്ക് ഇക്കാര്യത്തിൽ ഇടപെടാനാവില്ലെന്ന വാദം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉന്നയിച്ചു. ഈ വാദം അംഗീകരിച്ചു കൊണ്ട് വിഷയത്തിൽ കോടതി ഇടപെടില്ലെന്ന് അറിയിക്കുകയായിരുന്നു.
Read also: ട്രാക്‌ടർ ചിഹ്‌നത്തിൽ പ്രചാരണം ആരംഭിച്ച് പിജെ ജോസഫ്







































