കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വ്യാജ മൊഴി നൽകാൻ നിർബന്ധിച്ചു എന്ന ക്രൈംബ്രാഞ്ച് കേസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നൽകിയ ഹരജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി നാളത്തെക്ക് മാറ്റി. അഭിഭാഷകരുടെ സൗകര്യാർഥമാണ് നടപടി.
അതേസമയം, കേസിൽ സംസ്‌ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിന് എതിരെ ഇഡി പുതിയ റിപ്പോർട് ഫയൽ ചെയ്‌തു. ക്രൈംബ്രാഞ്ച് കേസിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ഇഡി ആരോപിച്ചു.
അന്വേഷണം തടസപ്പെടുത്തുന്നതിനും ഉന്നതരിലേക്ക് ഏജൻസി എത്താതിരിക്കുന്നതിനും വേണ്ടിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. സ്വപ്‌നയെ സമ്മർദ്ദം ചെലുത്തുന്ന സംഭാഷണം കേട്ടത് ഓഗസ്‌റ്റ് 12നാണ് എന്നാണ് വനിതാ പോലീസുകാരുടെ മൊഴി. എന്നാൽ അന്ന് വനിതാ പോലീസുകാർ അവിടെ ഇല്ലായിരുന്നുവെന്നും ഇഡി പറയുന്നു.
Also Read: പോലീസിലെ കുറ്റക്കാരുടെ വിവരങ്ങൾ ഒരു മാസത്തിനകം പ്രസിദ്ധീകരിക്കണം; ഹൈക്കോടതി







































