പോലീസിലെ കുറ്റക്കാരുടെ വിവരങ്ങൾ ഒരു മാസത്തിനകം പ്രസിദ്ധീകരിക്കണം; ഹൈക്കോടതി

By Staff Reporter, Malabar News
kerala high court
Representational image
Ajwa Travels

കൊച്ചി: പോലീസിലെ കുറ്റക്കാരുടെ വിവരങ്ങൾ ഒരു മാസത്തിനകം പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി. അഴിമതിയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടേയും പേരിൽ കോടതി കുറ്റക്കാരെന്ന് കണ്ടതോ, സർവീസിൽ നിന്ന് പിരിച്ചുവിട്ടതോ ആയ പൊലീസ് ഉദ്യോഗസ്‌ഥരുടെ വിവരങ്ങൾ കേരളാ പോലീസിന്റെ വെബ്‌സൈറ്റിൽ ഒരു മാസത്തിനകം പ്രസിദ്ധപ്പെടുത്തണം എന്നാണ് ഹൈക്കോടതി ഉത്തരവ്.

കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്‌ഥരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ട്വന്റി ഫോർ ന്യൂസ് ഡെൽഹി റീജ്യണൽ മേധാവി ആർ രാധാകൃഷ്‌ണൻ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. കേരള പൊലീസ് വിവരാവകാശ നിയമത്തിന് അതീതരല്ലെന്ന് ഇന്നലെ ഹൈക്കോടതി പറഞ്ഞിരുന്നു. കുറ്റവാളികളായ സേനാംഗങ്ങളുടെ വിവരം അറിയാൻ ജനത്തിന് അവകാശമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Read Also: ഇരട്ടവോട്ട് തടയാൻ നാലിന നിര്‍ദേശങ്ങളുമായി ഹൈക്കോടതിയിൽ ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE