ആറ് പൊതുമേഖലാ ബാങ്കുകളുടെ ഐഎഫ്‌എസ്‌സി കോഡുകളിൽ മാറ്റം

By News Desk, Malabar News
Representational Image
Ajwa Travels

ന്യൂഡെൽഹി: ആറ് പൊതുമേഖലാ ബാങ്കുകളുടെ ഐഎഫ്‌എസ്‌സി കോഡുകൾ ഉടൻ മാറും. ഓറിയന്റൽ ബാങ്ക് ഓഫ്‌ കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സിൻഡിക്കേറ്റ് ബാങ്ക്, ആന്ധ്രാ ബാങ്ക്, കോർപറേഷൻ ബാങ്ക്, അലഹബാദ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ കോഡുകളിലാണ് മാറ്റം വരിക.

പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയോടൊപ്പം ലയിക്കുന്ന ബാങ്കുകളുടെ പുതുക്കിയ കോഡുകൾ ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും. ഇന്ത്യൻ ബാങ്കിൽ ചേർന്ന അലഹബാദ് ബാങ്കിന്റെ കോഡുകൾ മെയ് ഒന്ന് മുതലും സിൻഡിക്കേറ്റ് ബാങ്കിന്റെ കോഡുകളിൽ ജൂലൈ ഒന്ന് മുതലും മാറ്റം വരും.

കോഡുകളിൽ മാറ്റം വരുന്നതോടെ ബാങ്ക് ഇടപാടുകൾ തടസപ്പെട്ടേക്കാം. ഇത് ഒഴിവാക്കാനായി അക്കൗണ്ട് ഉടമകൾ പുതിയ ഐഎഫ്‌എസ്‌സി കോഡുകൾ ഉപയോഗിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

2019 ഓഗസ്‌റ്റിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് പൊതുമേഖലാ ബാങ്കുകളുടെ എണ്ണം കുറക്കുമെന്ന് പ്രഖ്യാപിച്ചത്. ഇത് പ്രകാരമാണ് ആറ് ബാങ്കുകൾ 2020 ഏപ്രിലിൽ നാല് ബാങ്കുകളിലായി ലയിച്ചത്.

Also Read: മ്യാൻമർ അഭയാർഥികൾക്ക് വിലക്ക്; ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE