കോഴിക്കോട്: ചരിത്രകാരൻ എംജിഎസ് നാരായണനെ തപാൽ വോട്ട് ലിസ്‌റ്റിൽ നിന്ന് ഒഴിവാക്കി. അദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന് ബിഎൽഒ റിപ്പോർട് ചെയ്‌തതിനെ തുടർന്നാണ് എംജിഎസിന് വോട്ട് ചെയ്യാനുള്ള അവസരം നഷ്‌ടമായത്. ജീവിച്ചിരിപ്പില്ലെന്ന റിപ്പോർട് വന്നതിനെ തുടർന്ന് അദ്ദേഹത്തെ തപാൽ വോട്ടിനുള്ള ലിസ്‌റ്റിൽ ഉൾപ്പെടുത്താതെ പോവുകയായിരുന്നു.
ഈ തിരഞ്ഞെടുപ്പിൽ 80 വയസിന് മുകളിൽ പ്രായമുള്ള പൗരൻമാർക്ക് ഉദ്യോഗസ്‌ഥർ വീട്ടിലെത്തി വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ബിഎൽഒക്ക് പിഴവ് പറ്റിയതാണെന്നും വോട്ടർ പട്ടികയിൽ പേരുള്ളതിനാൽ ഏപ്രിൽ ആറിന് പോളിങ് ബൂത്തിൽ എംജിഎസിന് വോട്ട് ചെയ്യാൻ പ്രത്യേകം സൗകര്യം ഒരുക്കുമെന്നും ജില്ലാ കളക്‌ടർ സാംബശിവറാവു അറിയിച്ചു.
Also Read: ഇനി ഒരു തിരഞ്ഞെടുപ്പിലും മൽസരിക്കാനില്ല; ഇപി ജയരാജൻ







































