ഇനി ഒരു തിരഞ്ഞെടുപ്പിലും മൽസരിക്കാനില്ല; ഇപി ജയരാജൻ

By Desk Reporter, Malabar News
'Joe Joseph's fake pornographic video produced by VD Satheesan and Crime Nandakumar'; EP Jayarajan
Ajwa Travels

കണ്ണൂർ: ഇനി ഒരു തിരഞ്ഞെടുപ്പിലും മൽസരിക്കാനില്ലെന്ന് മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജൻ. പാർട്ടി ആവശ്യപ്പെട്ടാലും ഇനി മൽസരിക്കില്ലെന്നും തന്റെ നിലപാട് പാർട്ടിയും അംഗീകരിക്കും എന്നാണ് കരുതുന്നത് എന്നും ജയരാജൻ വ്യക്‌തമാക്കി. എൽഡിഎഫ് കണ്ണൂർ നിയമസഭാ മണ്ഡലം പ്രകടന പത്രിക പ്രകാശനം ചെയ്‌ത ശേഷം മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കവെയാണ് പുതിയ തീരുമാനം ജയരാജൻ പ്രഖ്യാപിച്ചത്.

“ഞാൻ ആരെയും ഭയപ്പെടാതെ എന്റെ കാര്യം പറയുകയാണ്, മട്ടന്നൂരും കല്യാശ്ശേരിയിലും ഞാൻ മൽസരിക്കണമെന്ന് ആളുകൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മൂന്ന് ടേം എംഎൽഎ ആയി ഒരിക്കൽ മന്ത്രി ആയി. ഇനി ഈ രംഗത്ത് ഇല്ല,”- അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ മഹാനായ മനുഷ്യനാണെന്നും അനുഭവ സമ്പത്തും പ്രവർത്തന പരിചയവുമുള്ള നേതാവാണെന്നും ജയരാജൻ അഭിപ്രായപ്പെട്ടു. നാടിന്റെ സംരക്ഷണം ഏറ്റെടുത്താണ് പിണറായി പ്രവർത്തിക്കുന്നത്. ഏതു കാര്യത്തിലും വ്യക്‌തമായ നിരീക്ഷണമുള്ള നേതാവാണു പിണറായിയെന്നും ജയരാജൻ വിശദീകരിച്ചു.

Also Read:  പോലീസിലെ കുറ്റക്കാരുടെ വിവരങ്ങൾ ഒരു മാസത്തിനകം പ്രസിദ്ധീകരിക്കണം; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE