ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് കേസുകള്‍ ഉയർന്നുതന്നെ. അഞ്ച് ലക്ഷത്തിലധികം ആളുകൾക്ക് കൂടി പുതുതായി വൈറസ് ബാധ സ്‌ഥിരീകരിച്ചതോടെ ലോകത്തെയാകെ രോഗബാധിതരുടെ എണ്ണം 12.87 കോടി പിന്നിട്ടു.
വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 10,000ത്തിൽ അധികം മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട് ചെയ്‌തത്. 28 ലക്ഷം ആളുകൾക്കാണ് ലോകത്താകമാനം ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്.
രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്ത് സ്‌ഥാനങ്ങളിലുള്ള രാജ്യങ്ങൾ ഇവയാണ്: അമേരിക്ക(3.10 കോടി), ബ്രസീല്‍(1.26 കോടി), ഇന്ത്യ(1.21 കോടി), ഫ്രാന്‍സ്(45 ലക്ഷം), റഷ്യ(45 ലക്ഷം), ബ്രിട്ടന്‍(43 ലക്ഷം), ഇറ്റലി(35 ലക്ഷം), തുര്‍ക്കി(32 ലക്ഷം), സ്‌പെയിന്‍(32 ലക്ഷം), ജര്‍മനി(28 ലക്ഷം).
ഏറ്റവും കൂടുതൽ രോഗബാധിതരുള്ള യുഎസിൽ തന്നെയാണ് ഏറ്റവും കൂടുതല്‍ മരണങ്ങളും റിപ്പോര്‍ട് ചെയ്‌തിരിക്കുന്നത്. ഇതുവരെ 5.64 ലക്ഷം പേരാണ് യുഎസില്‍ കോവിഡ് ബാധിച്ച് മരിച്ചത്.
അരലക്ഷത്തിലധികം ആളുകൾക്ക് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്‌ഥിരീകരിച്ച ഇന്ത്യയിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. നിലവില്‍ 5.40 ലക്ഷം പേർ ചികിൽസയിലുള്ള രാജ്യത്ത് 1.62 ലക്ഷം കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർട് ചെയ്‌തത്. ഇന്നലെ മാത്രം 271 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
Read Also: കോവിഡ്: ജാഗ്രത കൈവിടരുത്, സ്‌ഥിതി വളരെ മോശം അവസ്‌ഥയിലേക്ക്; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്







































