തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫിന്റെ നായകനും കമ്മ്യൂണിസ്‌റ്റുകാരുടെ സഖാവുമാണെന്ന് വ്യക്‌തമാക്കി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് അഭിസംബോധന ചെയ്യുന്ന വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ ആരെയും ക്യാപ്റ്റൻ എന്ന് അഭിസംബോധന ചെയ്യാറില്ലെന്നും, കമ്മ്യൂണിസ്‌റ്റുകാർ പരസ്‌പരം അഭിസംബോധന ചെയ്യുന്നത് സഖാവ് എന്നാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് അഭിസംബോധന ചെയ്യുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. പാർട്ടിയാണ് ക്യാപ്റ്റനെന്നും വ്യക്‌തി പൂജയിൽ അഭിരമിക്കുന്നവരല്ല കമ്മ്യൂണിസ്‌റ്റുകാരെന്നും ചൂണ്ടിക്കാട്ടി സിപിഐഎം മുതിർന്ന നേതാവ് പി ജയരാജൻ രംഗത്തെത്തി. കൂടാതെ ക്യാപ്റ്റൻ പ്രയോഗത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ട് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്‌ണനും രംഗത്ത് വന്നിരുന്നു.
ക്യാപ്റ്റൻ പ്രയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും തന്റെ പ്രതികരണം വ്യക്‌തമാക്കിയിരുന്നു. ആളുകൾ പലതും വിളിക്കുമെന്നും, അതിൽ ആശയക്കുഴപ്പം വേണ്ടെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Read also : അട്ടിമറിക്ക് ശ്രമം; എറണാകുളത്ത് സിപിഎം- ട്വന്റി 20 രഹസ്യ ധാരണയെന്ന് പിടി തോമസ്








































