മലപ്പുറം: കേരളത്തിൽ ഒരിക്കലും തിരിച്ചുവരാൻ ആവാത്തവിധം എൽഡിഎഫ് തകർന്നടിയുമെന്ന് വേങ്ങര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ വേങ്ങരയിൽ വികസനക്കുതിപ്പ് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എആർ നഗർ കൊളപ്പുറം സൗത്തിൽ നടന്ന കുടുംബയോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഇന്നലെ രാവിലെ വേങ്ങര ഗാന്ധിക്കുന്ന് കോളനിയിൽ നിന്ന് ആരംഭിച്ച പര്യടനം ചിന്നമ്മപ്പടിയിൽ സമാപിച്ചു. യുഡിഎഫ് മണ്ഡലം ചെയർമാൻ പിഎ ചെറീത്, എപി ഉണ്ണികൃഷ്ണൻ, കെപിസിസി സെക്രട്ടറി കെപി അബ്ദുൽ മജീദ്, റിയാസ് കല്ലൻ, പികെ അബ്ദുൽ റഷീദ്, പുളിക്കൽ അബൂബക്കർ, പൂങ്ങാടൻ ഇസ്മായിൽ, കെകെ അബ്ദുറഹിമാൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.
Malabar News: കാടുകയറി ചാരായവേട്ട; നാദാപുരത്ത് 1200 ലിറ്റർ വാഷ് പിടികൂടി







































