പെരിന്തൽമണ്ണയിലെ തോൽവി; കെപിഎം മുസ്‌തഫ കോടതിയിലേക്ക്

By News Desk, Malabar News

മലപ്പുറം: പെരിന്തൽമണ്ണയിലെ തോൽ‌വിയിൽ എൽഡിഎഫ് സ്‌ഥാനാർഥി കെപിഎം മുസ്‌തഫ കോടതിയെ സമീപിക്കും. 38 വോട്ടിനാണ് മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി ജയിച്ചത്. പോസ്‌റ്റൽ വോട്ടുകൾ എണ്ണിയതിൽ അപാകതയുണ്ടെന്ന് ആരോപിച്ചാണ് മുസ്‌തഫ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. കരുതിക്കൂട്ടി വോട്ട് അട്ടിമറിച്ചതാണെന്നും എൽഡിഎഫ് സർക്കാരിന്റെ 100 സീറ്റ് തികക്കുന്ന മണ്ഡലമായി പെരിന്തൽമണ്ണ മാറുമെന്നും മുസ്‌തഫ പ്രതികരിച്ചു.

’80 വയസിന് മുകളിൽ പ്രായമുള്ളവരുടെ വീടുകളിൽ പോയി വോട്ട് ശേഖരിച്ചിരുന്നു. ഇതിൽ 147 വോട്ടുകൾ മാറ്റിവെച്ചു. ബാലറ്റ് കവറിൽ സീൽ, നമ്പർ തുടങ്ങിയവയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വോട്ടുകൾ മാറ്റിവെച്ചത്. തന്നെ അട്ടിമറിക്കാനുള്ള ശ്രമമായിരുന്നു’ ഇതെന്ന് മുസ്‌തഫ പറയുന്നു. മാറ്റിവെച്ച ഇത്രയുമധികം വോട്ടുകളിൽ തനിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന ആത്‌മവിശ്വാസത്തിലാണ് അദ്ദേഹം.

കൂടുതൽ വോട്ടുകൾ തന്റെ അപരൻമാർ നേടിയതിനാൽ സാങ്കേതികപരമായി താൻ വിജയിച്ചുവെന്ന അവകാശവാദവും മുസ്‌തഫ ഉന്നയിക്കുന്നുണ്ട്. എന്നാൽ, മുസ്‌തഫയുടെ ആരോപണങ്ങൾ എതിർസ്‌ഥാനാർഥിയായി വിജയിച്ച നജീബ് കാന്തപുരം തള്ളി. എൽഡിഎഫ് കൗണ്ടിങ് ഏജന്റുമാരുടെ അനുമതിയോട് കൂടി തന്നെയാണ് പോസ്‌റ്റൽ വോട്ടുകൾ മാറ്റിവെച്ചതെന്ന് നജീബ് കാന്തപുരം വ്യക്‌തമാക്കി. പരാജയപ്പെട്ടതിന് ശേഷം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പോസ്‌റ്റൽ വോട്ടുകൾ എണ്ണിയതിൽ അപാകത സംഭവിച്ചിട്ടില്ലെന്ന് പെരിന്തൽമണ്ണയിലെ റിട്ടേണിങ് ഓഫീസർ അഞ്‌ജു കെ ഐഎഎസ്‌ മലബാർ ന്യൂസിനോട് പറഞ്ഞു. എൽഡിഎഫ് കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ തന്നെയാണ് അസാധുവായ വോട്ടുകൾ മാറ്റിവെച്ചതും എണ്ണിയതും. ഏജന്റുമാരുടെ ഒപ്പും ശേഖരിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും, പോസ്‌റ്റൽ വോട്ടുകളിൽ അപാകത ആരോപിച്ച് കോടതിയിലേക്ക് പോകുന്നുണ്ടെങ്കിൽ അതവരുടെ താൽപര്യമാണെന്നും റിട്ടേണിങ് ഓഫീസർ പ്രതികരിച്ചു.

Also Read: 11 വനിതകൾ സഭയിലേക്ക്; പത്ത് പേരും ഇടത് മുന്നണിയിൽ നിന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE