കൊണ്ടോട്ടിയിൽ സുലൈമാൻ ഹാജി; നിലമ്പൂരിൽ വിങ്ങലായി വിവി പ്രകാശിന്റെ മുന്നേറ്റം

By News Desk, Malabar News
vv-praksh
വിവി പ്രകാശ്
Ajwa Travels

മലപ്പുറം: പോസ്‌റ്റൽ വോട്ടുകളുടെ എണ്ണൽ മൂന്നാം ഘട്ടം പിന്നിടുമ്പോൾ ലീഡ് നിലനിർത്തി എൽഡിഎഫ്. 91 ഇടങ്ങളിൽ ഇടതു തരംഗം തുടരുകയാണ്. 46 ഇടങ്ങളിലായി യുഡിഎഫ് ചുരുങ്ങുന്ന കാഴ്‌ചയാണ് കാണാൻ സാധിക്കുന്നത്.

അതേസമയം, കൊണ്ടോട്ടിയിൽ എൽഡിഎഫിന്റെ കെ സുലൈമാൻ ഹാജി മുന്നേറുന്നു. 1900 വോട്ടുകൾക്കാണ് മുന്നേറ്റം. വിവി പ്രകാശിന്റെ ലീഡ് നിലമ്പൂരിനെ കണ്ണീരണിയിക്കുന്ന കാഴ്‌ചയും കാണാൻ സാധിക്കുന്നു. മലപ്പുറം ഡിസിസി പ്രസിഡണ്ടും നിലമ്പൂരിലെ യുഡിഎഫ് സ്‌ഥാനാർഥിയുമായ വിവി പ്രകാശ് മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പ്രിയ നേതാവിനെ നഷ്‌ടപ്പെട്ട ദുഖത്തിലാണ് നിലമ്പൂർ നിവാസികൾ.

Also Read: സംസ്‌ഥാനത്ത് ഏഴ് ജില്ലകളിൽ ഇടത് മുന്നേറ്റം; രണ്ട് സീറ്റുകളിൽ ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE