സംസ്‌ഥാനത്ത് ഏഴ് ജില്ലകളിൽ ഇടത് മുന്നേറ്റം; രണ്ട് സീറ്റുകളിൽ ബിജെപി

By Staff Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ സംസ്‌ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം. 90 സീറ്റുകളില്‍ എല്‍ഡിഎഫും 51 സീറ്റുമായി യുഡിഎഫും രണ്ട് സീറ്റുകളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുകയാണ്. ഏഴ് ജില്ലകളില്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റമാണ് കാഴ്‌ചവെക്കുന്നത്. അതേസമയം എറണാകുളത്തും മലപ്പുറത്തും വയനാട്ടിലും യുഡിഎഫിനാണ് ലീഡ്.

നേമത്തും പാലക്കാടും ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്. മലപ്പുറത്ത് എല്‍ഡിഎഫ് നാലിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. ആലപ്പുഴയില്‍ ഹരിപ്പാട് ഒഴികെയുള്ള മണ്ഡലങ്ങള്‍ ഇടതിനൊപ്പം തന്നെയാണ്.

കൊല്ലത്ത് ആറ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും അഞ്ചിടത്ത് യു‍ഡിഎഫും ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തവണ എല്‍ഡിഎഫ് വലിയ നേട്ടമുണ്ടാക്കിയ കരുനാ​ഗപ്പള്ളി, ചവറ, കൊട്ടാരക്കര, കുന്നത്തൂര്‍, കുണ്ടൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലാണ് നിലവില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നത്.

Read Also: കുറ്റ്യാടിയിൽ യുഡിഎഫിന് ലീഡ്, ബാലുശ്ശേരി എൽഡിഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE