കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ഥാനാർഥി പായൽ സർക്കാറിനെ ആക്രമിച്ചതായി പരാതി. ബെഹാലയിലെ താകുർപുകുർ പ്രദേശത്ത് വെച്ചായിരുന്നു സംഭവം. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.
പായലിന്റെ അണികൾക്കും പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിക്കേറ്റ ബിജെപി പ്രവർത്തകരുടേതെന്ന രീതിയിൽ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബെഹാല പർബ മണ്ഡലത്തിൽ നിന്നാണ് പായൽ ജനവിധി തേടുന്നത്. സംഭവത്തിൽ ബിജെപിയെ തൃണമൂൽ കോൺഗ്രസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് നടിയായ പായൽ ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയ് ഘോഷിന്റെ നേതൃത്വത്തിൽ ആയിരുന്നു പായലിന്റെ പാർട്ടി പ്രവേശനം.
Also Read: ബംഗാളിൽ ബിജെപിയെ തടയുന്നത് ഇടത് മുന്നണിയെന്ന് സൂര്യകാന്ത മിശ്ര







































