കൊല്‍ക്കത്ത: ബംഗാളിലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ മൽസരിക്കില്ലെന്ന് ബിജെപി. പാര്‍ട്ടി എംപി മനാസ് ഭൂനിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിച്ച് വിജയിച്ചതോടെയാണ് സംസ്‌ഥാനത്ത് ഒരു രാജ്യസഭാ സീറ്റ് ഒഴിവ് വന്നത്. കോണ്‍ഗ്രസ് വിട്ട് തൃണമൂലിലെത്തിയ സുഷ്‌മിത ദേവിനെ ഇവിടെ മൽസരിപ്പിക്കുമെന്ന് മമതാ ബാനർജി പ്രഖ്യാപിച്ചിരുന്നു.
നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഭവാനിപൂരില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജ്യസഭാ സീറ്റില്‍ സ്‌ഥാനാർഥി വേണ്ടെന്ന തീരുമാനം എടുത്തതെന്നാണ് ബിജെപി നിലപാട്. എന്നാൽ ഫലം നേരത്തെ നിശ്‌ചയമുള്ളതിനാൽ ബിജെപി മാറി നിൽക്കുന്നതാണെന്ന് നിരീക്ഷകർ വ്യക്‌തമാക്കുന്നു.
സംസ്‌ഥാനം ഭരിക്കുന്നത് തിരഞ്ഞെടുക്കപ്പെടാത്ത മുഖ്യമന്ത്രിയാണെന്നും ഭവാനിപൂരിലെ തിരഞ്ഞെടുപ്പിലൂടെ മമതയെ വീണ്ടും അതേ അവസ്‌ഥയിലേക്ക് തള്ളിയിടുമെന്നുമാണ് പ്രതിപക്ഷ നേതാവ് സുവേന്തു അധികാരിയുടെ വെല്ലുവിളി.
Read also: രാഹുൽ ഗാന്ധിക്ക് എതിരെയുള്ള മാനനഷ്‌ടക്കേസ് തള്ളി