ബംഗാളിൽ ബിജെപിയെ തടയുന്നത് ഇടത് മുന്നണിയെന്ന് സൂര്യകാന്ത മിശ്ര

By Staff Reporter, Malabar News
suryakanta-mishra
സൂര്യകാന്ത മിശ്ര
Ajwa Travels

കൊൽക്കത്ത: ബംഗാളില്‍ ബിജെപി യെ തടയുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് അല്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര. ഇടത് മുന്നണി നേതൃത്വം നല്‍കുന്ന സംയുക്‌ത മോര്‍ച്ച മാത്രമാണ് ബിജെപിയെ തടയുന്നതെന്നും സൂര്യകാന്ത മിശ്ര അവകാശപ്പെട്ടു. തിരഞ്ഞെടുപ്പിന് മുൻപ് തൃണമൂലിൽ നിന്നും പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയെന്നും അത് ഇനിയും തുടരുമെന്നും മിശ്ര ചൂണ്ടിക്കാട്ടി.

തൃണമൂലിന് ഭൂരിപക്ഷം കിട്ടിയാലും എംഎല്‍എമാര്‍ ബിജെപിയിലേക്ക് കാലുമാറുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ വ്യക്‌തമാക്കിയതാണ്. സംസ്‌ഥാനത്ത് വര്‍ഗീയ വിപത്ത് ഒഴിവാക്കി മതേതര ജനാധിപത്യം സംരക്ഷിക്കാന്‍ സംയുക്‌ത മോര്‍ച്ചക്കേ കഴിയൂ, മിശ്ര ഇടത് മുന്നണി റാലിയില്‍ അവകാശപ്പെട്ടു.

Read Also: മുസ്‌ലിം പള്ളിക്ക് മുന്നില്‍ വോട്ടുപിടിച്ചു; ഖുശ്ബുവിനെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE