ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്ന കാലത്ത് വിമാനയാത്ര മുടങ്ങിയ ആളുകളുടെ യാത്രാക്കൂലി തിരികെ നൽകുന്നതിന് വീഴ്ച ഉണ്ടാകരുതെന്ന് നിർദേശം. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് വിമാന കമ്പനികൾക്ക് നിർദേശം നൽകിയത്. യാത്രക്കൂലി ഇനിയും മടക്കി ലഭിച്ചിട്ടില്ലെന്ന ചില യാത്രക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിർദേശം നൽകിയിരിക്കുന്നത്.
ഇതിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി വിമാനക്കമ്പനി അധികൃതരുമായി കേന്ദ്ര വ്യോമയാന സെക്രട്ടറി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ എല്ലാ യാത്രക്കാർക്കും റീഫണ്ട് നൽകിയതായി ഇൻഡിഗോ, ഗോ എയർ എന്നീ വിമാനക്കമ്പനികൾ അറിയിച്ചു. എന്നാൽ എയർ ഇന്ത്യ, സ്പൈസ് ജെറ്റ് എന്നിവ റീഫണ്ട് പൂർണമായി വിതരണം ചെയ്തിട്ടില്ല.
യാത്രക്കാരുടെ വിശദാംശങ്ങൾ ലഭ്യമാക്കാൻ ട്രാവൽ ഏജന്റുമാർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും റീഫണ്ട് ഉടൻ വിതരണം ചെയ്യുമെന്നും സ്പൈസ് ജെറ്റ് കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Read also : നവീൻ റസാഖ്-ജാനകി ഓംകുമാർ ഡാൻസ്; പിന്തുണച്ച് ബിജെപി വക്താവ് സന്ദീപ് ജി വാര്യർ







































