നവീൻ റസാഖ്-ജാനകി ഓംകുമാർ ഡാൻസ്; പിന്തുണച്ച് ബിജെപി വക്‌താവ്‌ സന്ദീപ് ജി വാര്യർ

By Desk Reporter, Malabar News
Naveen and Janaki Dance_ Sandeep G Varier Supported

തൃശൂർ: മെഡിക്കൽ വിദ്യാർഥികളായ നവീൻ റസാഖ്-ജാനകി ഓംകുമാർ കൂട്ടുകെട്ട് ചുവടുവച്ച വൈറൽ ഡാൻസിന് എതിരായി ഉയർന്നുവന്ന ‘ലൗ ജിഹാദ്’ ആരോപണം തീവ്ര ഹിന്ദുത്വ ഗ്രൂപുകളിൽ ചർച്ചയാകുമ്പോഴാണ് ബിജെപി വക്‌താവ്‌ സന്ദീപ് ജി വാര്യർ അഭിനന്ദനവുമായി എത്തിയത്.

‘സംഗതി പൊരിച്ചൂട്ടാ’; ജാനകിയെയും നവീനെയും അഭിനന്ദിച്ച് സന്ദീപ് ജി വാര്യർ കുറിച്ചു. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ്. ജാനകി ഓംകുമാറിനും നവീന്‍ റസാഖിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാന്‍ കഴിയട്ടെ ഇരുവര്‍ക്കും. തൃശൂർ മെഡിക്കൽ കോളേജിലെ ഗഡീസ് ആയോണ്ട് പറയാണ്; സംഗതി പൊരിച്ചൂട്ടാ .. സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.

‘റാ റാ റാസ്‌പുടിൻ… ലവർ ഓഫ് ദ് റഷ്യൻ ക്വീൻ…’’ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്തായിരുന്നു ഇരുവരുടെയും ഡാൻസ്. ഇൻസ്‌റ്റാഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വിഡിയോയാണ് തരംഗം തീർത്തത്. മാനന്തവാടി സ്വദേശി റസാഖിന്റെയും ദിൽഷാദിന്റെയും മകനാണ് നവീൻ റസാഖ്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്ററിലെ ശാസ്‌ത്രജ്‌ഞൻ ഡോക്‌ടർ ഓം കുമാറിന്റെയും ചൈൽഡ് ഡവലപ്‌മെന്റ് സെന്ററിലെ ഡോക്‌ടർ മായാദേവിയുടെയും മകളാണ് ജാനകി.

പല തവണ ആവര്‍ത്തിച്ച് കണ്ടിരുന്നുവെന്നും ജാനകിയുടെ എക്‌സ്‌പ്രെഷൻസ് അവരുടെ പ്രകടനത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചുവെന്നും സന്ദീപ് വാര്യർ കുറിച്ചു. വയനാട് കളക്‌ടർ അടക്കമുള്ള നിരവധി പ്രമുഖരും ഈ വീഡിയോ അവരവരുടെ സമൂഹ മാദ്ധ്യമ പേജുകളിലൂടെ ഷെയര്‍ ചെയ്‌തിട്ടുണ്ട്‌. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മുകള്‍നിലയിലെ വരാന്തയിലായിരുന്നു ഒഴിവ് സമയത്തെ ഇരുവരും ഡാന്‍സ്. 

പൂർണ്ണ വായനയ്ക്ക്

Related News: നവീൻ റസാഖ്-ജാനകി ഓംകുമാർ വൈറൽ ഡാൻസ്; പിന്തുണയുമായി മെഡിക്കൽ സ്‌റ്റുഡന്റ്സ് നെറ്റ്‌വർക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE