വെറുക്കാനാണ് ഉദ്ദേശ്യമെങ്കിൽ ചെറുക്കാനാണ് തീരുമാനം; റാസ്‌പുടിന് ചുവട് വച്ച് കൂടുതൽ വിദ്യാർഥികൾ

By Desk Reporter, Malabar News
Ajwa Travels

കൊച്ചി: മുപ്പത് സെക്കന്റ് നൃത്തത്തിലൂടെ വൈറലായ ജാനകി ഓംകുമാറിനും, നവീൻ റസാഖിനും എതിരെ സമൂഹ മാദ്ധ്യമങ്ങളിൽ നടക്കുന്ന വിദ്വേഷ പ്രചാരണത്തിൽ പ്രതിഷേധിച്ചും ഇരുവർക്കും പിന്തുണ പ്രഖ്യാപിച്ചും കൂടുതൽ മെഡിക്കൽ വിദ്യാർഥികൾ. ‘റാ റാ റാസ്‌പുടിൻ’ ഗാനത്തിന് ചുവടുവച്ച് പുതുതായി ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചുകൊണ്ടാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാർഥികള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

കോളേജ് യൂണിയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ‘വെറുക്കാനാണ് ഉദ്ദേശ്യമെങ്കില്‍ ചെറുക്കാന്‍ തന്നെയാണ് തീരുമാനം’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയിൽ നൃത്തം ചെയ്‌തവരുടെ പേര് വിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്. ‘ഇവരുടെ പേരുകളിലെ തലയും വാലും തപ്പിപോയാല്‍ കുറച്ചുകൂടി വക കിട്ടും, ഫേസ്ബുക്ക് പോസ്‌റ്റുകള്‍ ഇടാന്‍’ എന്ന കുറിപ്പോടെയാണ് പേരുകള്‍ പങ്കുവച്ചിരിക്കുന്നത്.

ജാനകി ഓംകുമാറിനും, നവീൻ റസാഖിനും ഐക്യദാർഢ്യവുമായി വിദ്യാർഥി സംഘടനയായ എസ്എഫ്ഐയുടെ കുസാറ്റ് യൂണിറ്റ് കമ്മിറ്റിയും രംഗത്ത് എത്തിയിട്ടുണ്ട്. ‘എന്തോ ഒരു പന്തികേട്‘ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ ‘റാസ്‌പുടിൻ’ ഗാനത്തിന് ചുവട് വച്ച് സമ്മാനം നേടാനുള്ള അവസരമാണ് ഇവർ ഒരുക്കുന്നത്.

‘ലവ് ജിഹാദ്‘ ആരോപിച്ച് ഇരുവർക്കും എതിരെ നടത്തിയ വിദ്വേഷ പ്രചാരണങ്ങൾക്ക് പ്രതിരോധം തീർക്കുകയാണ് സംഘടന ഇതിലൂടെ. മൽസരത്തിൽ പങ്കെടുത്ത് വിജയിക്കുന്ന വ്യക്‌തികൾക്ക് 1500 രൂപ സമ്മാനം നൽകുമെന്നും എസ്എഫ്ഐ കുസാറ്റ് അറിയിച്ചു.

Also Read:  കണികാ മേഖലയിലെ പുതിയ പരീക്ഷണം; പ്രപഞ്ചത്തിലെ അഞ്ചാം ശക്‌തിയുടെ സാധ്യത തെളിയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE