കണികാ മേഖലയിലെ പുതിയ പരീക്ഷണം; പ്രപഞ്ചത്തിലെ അഞ്ചാം ശക്‌തിയുടെ സാധ്യത തെളിയുന്നു

By Staff Reporter, Malabar News
particle-experiment
Fermilab, Illinois, United States Of America
Ajwa Travels

വാഷിംഗ്‌ടൺ: പ്രപഞ്ചത്തിലുള്ള എല്ലാ വസ്‌തുക്കളും സൂക്ഷ്‌മ തലത്തിലും ബാഹ്യ തലത്തിലും ഇടപെടുന്നത് നാല് ബലങ്ങൾ (ഫോഴ്‌സുകൾ) ഉപയോഗിച്ചാണ് എന്നായിരുന്നു ശാസ്‌ത്രലോകം ഇതുവരെ വിശ്വസിച്ചിരുന്നത്. ഇവയാണ് ഭൂഗുരുത്വബലം, ഇലക്‌ട്രോ മാഗ്‌നറ്റിസം, സ്ട്രോങ്ങ് ന്യൂക്ളിയർ ഫോഴ്‌സ്, വീക്ക് ന്യൂക്ളിയർ ഫോഴ്‌സ്. എന്നാൽ പ്രപഞ്ചത്തിൽ മനുഷ്യന് അജ്‌ഞാതമായ അഞ്ചാമത്തെ ബലത്തിനുള്ള സാധ്യതകളിലേക്കാണ് പുതിയൊരു പഠനം ശാസ്‌ത്രലോകത്തെ കൊണ്ടു പോവുന്നത്.

യുഎസിലെ ചിക്കാഗോക്ക് അടുത്തായി ഇലിനോയിലെ ബ്രാട്ടിസ്ളാവയിൽ സ്‌ഥിതി ചെയ്യുന്ന ഫെർമി നാഷണൽ ആക്‌സിലറേറ്റർ ലബോറട്ടറിയിലെ ‘മ്യുയോൺ‘ എന്ന സവിശേഷ കണികകൾ ഉപയോഗിച്ച് നടത്തിയ പരീക്ഷണവും അതിന്റെ ഫലമായി ഉണ്ടായ നിഗമനങ്ങളും അഞ്ചാമതൊരു പ്രപഞ്ച ശക്‌തിയുടെ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

എന്നാൽ കേവലമൊരു പരീക്ഷണ ഫലമോ, പഠനമോ മാത്രമായിരിക്കില്ല ഇത് യാഥാർഥ്യമായാൽ ലഭിക്കുന്നത്. 2012ൽ ലാർജ് ഹെഡ്രൻ കൊളൈഡറിൽ ഹിഗ്‌സ്-ബോസോൺ കണ്ടെത്തിയത് പോലെ ഒരു നിർണായക നിമിഷത്തിനാകും ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ബിബിസിയാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിട്ടത്.

ഭൗതിക ശാസ്‌ത്രത്തിന്റെ അതിർവരമ്പുകൾ മാറി, പുതിയ പരിഷ്‌കരണങ്ങൾക്ക് വഴിയൊരുക്കുന്ന കണ്ടുപിടുത്തമാവും ഇത്. നിലവിൽ ഭൗതിക ശാസ്‌ത്ര നിയമങ്ങളുടെ ഗണത ചട്ടക്കൂടിനെ ‘സ്‌റ്റാൻഡേർഡ് മോഡൽ’ എന്നാണ് വിളിക്കുന്നത്. ഈ മോഡൽ മാറ്റാൻ പുതിയ പരീക്ഷണത്തിന്റെ സ്‌ഥിരീകരണം കാരണമായേക്കാം. ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ഇരുപതോളം ശാസ്‌ത്രജ്‌ഞരടങ്ങിയ സംഘമാണ് ഗവേഷണത്തിന് നേതൃത്വം നൽകുന്നത്.

Read Also: മനുഷ്യ സമാനമായ മുഖത്തോടെ ജനിച്ച ആട്ടിൻകുട്ടി; ദൈവമായി കണ്ട് ആരാധിച്ച് ഒരു ഗ്രാമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE