മനുഷ്യ സമാനമായ മുഖത്തോടെ ജനിച്ച ആട്ടിൻകുട്ടി; ദൈവമായി കണ്ട് ആരാധിച്ച് ഒരു ഗ്രാമം

By Staff Reporter, Malabar News
baby_goat_with_human_face
Ajwa Travels

ഗാന്ധിനഗർ: മനുഷ്യ സമാനമായ മുഖത്തോടെ ജനിച്ച ആട്ടിന്‍കുട്ടിയെ ദൈവത്തെ പോലെ ആരാധിക്കുകയാണ് ഗുജറാത്തിലെ ഗ്രാമവാസികള്‍. ഏറെ വ്യത്യസ്‌തകളോടെ, വിചിത്രമായ രൂപത്തോടെ ജനിച്ച ആട്ടിന്‍കുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിരുന്നു. ഗുജറാത്തിലെ സോന്‍ഗദ് താലൂക്കിലെ തപി നദിയുടെ തീരത്തുള്ള തെല്‍പദ ഗ്രാമത്തിലായിരുന്നു ആട്ടിന്‍കുട്ടിയുടെ ജനനം.

ആടുകളെ പോലെതന്നെ നാല് കാലുകളും ചെവികളും ആട്ടിന്‍കുട്ടിക്കുണ്ട്. എന്നാല്‍ ബാക്കി ശരീരഭാഗങ്ങളെല്ലാം മനുഷ്യരുടേത് പോലെ തന്നെയാണ്. അജയ്ഭായ് വസാവ എന്ന കര്‍ഷകന്റെ വീട്ടിലാണ് ആട്ടിന്‍കുട്ടി ജനിച്ചത്. നെറ്റി, കണ്ണുകള്‍, വായ്, താടി എന്നിവയെല്ലാം മനുഷ്യനെ പോലെയാണ്. എന്നാല്‍ സാധാരണ ആട്ടിന്‍കുട്ടികളെ പോലെ കുഞ്ഞിന് വാലില്ല.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോയില്‍ കുഞ്ഞാട് ഒരു തുണിയില്‍ കിടക്കുന്നതായി കാണാം. വിചിത്ര മുഖത്തോടു കൂടി ജനിച്ച ആട്ടിന്‍കുട്ടി വെറും പത്ത് മിനിറ്റ് മാത്രമേ ജീവിച്ചിരുന്നുള്ളു. ആടിനെ അടക്കം ചെയ്യുന്നതിന് മുമ്പ് നാട്ടുകാര്‍ ആടിന് ആരാധന അര്‍പ്പിച്ചു. ഇത് തങ്ങളുടെ പൂര്‍വികരുടെ പുനർജൻമമാണെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്.

Read Also: ‘മേജറി’ലെ പുതിയ ക്യാരക്‌ടര്‍ പോസ്‌റ്ററെത്തി; ടീസർ 12ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE