ജാനകിക്കും നവീനുമെതിരായ സൈബര്‍ ആക്രമണം; കൃഷ്‌ണ രാജിനെതിരെ പരാതി

By Staff Reporter, Malabar News
krishnaraj
അഡ്വ. കൃഷ്‌ണരാജ്
Ajwa Travels

കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ഥികളായ ജാനകിക്കും നവീനുമെതിരായ സൈബര്‍ ആക്രമണത്തില്‍ ഹൈക്കോടതി അഭിഭാഷകന്‍ കൃഷ്‌ണ രാജിനെതിരെ പരാതി. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ മതസ്‌പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. കൊച്ചി സ്വദേശി അഡ്വ. എസ്കെ ആദിത്യനാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നൽകിയത്.

കൃഷ്‌ണരാജിനെതിരെ 153-A ഉള്‍പ്പടെ ചുമത്തി കേസെടുക്കണമെന്ന് പരാതിയിൽ പറയുന്നു. വിദ്യാര്‍ഥികളുടെ ഡാന്‍സ് വീഡിയോക്കെതിരെ മതസ്‌പര്‍ധ വളര്‍ത്തും വിധം പോസ്‌റ്റിട്ടുവെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം പുറത്തുവന്ന ജാനകിയുടേയും നവീനിന്റേയും ഡാന്‍സ് വീഡിയോ ലക്ഷക്കണക്കിന് പേരായിരുന്നു കണ്ടത്. പ്രശസ്‌തമായ ‘റാസ്‌പുട്ടിന്‍’ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചിരുന്നത്. നൃത്തത്തിന്റെ 30 സെക്കന്റ് വീഡിയോ ജനപ്രീതി നേടിയതിന് പിന്നാലെ വർഗീയ പരാമർശങ്ങളും, വിദ്വേഷ പ്രചാരണങ്ങളും നടത്തി ഒരുകൂട്ടം ആളുകൾ സമൂഹ മാദ്ധ്യമങ്ങളിൽ രംഗത്ത് വരികയായിരുന്നു.

‘ലവ് ജിഹാദ്‘ ആരോപിച്ചാണ് ഇരുവർക്കുമെതിരെ വിദ്വേഷ പ്രചാരണങ്ങൾ നടന്നത്. ജാനകിയുടെ പേരിനൊപ്പമുള്ള ഓം കുമാറും നവീന്റെ പേരിനൊപ്പമുള്ള റസാഖും ചൂണ്ടിക്കാട്ടിയാണ് ഇവർ ആരോപണങ്ങൾ ഉന്നയിച്ചത്.

വീഡിയോ പങ്കുവെച്ചുകൊണ്ട് അഭിഭാഷകന്‍ കൃഷ്‌ണ രാജായിരുന്നു വിദ്വേഷ പ്രചാരണങ്ങൾക്ക് തുടക്കമിട്ടത്. ജാനകിയുടെ മാതാപിതാക്കൾ സൂക്ഷിക്കുന്നത് നന്നാവുമെന്നും, മകൾ സിറിയയിൽ എത്താതിരുന്നാൽ മതിയെന്നും കമന്റിലൂടെ ചിലർ പ്രതികരിക്കുകയും ചെയ്‌തിരുന്നു. അതേസമയം ഇത്തരം വർഗീയ പ്രചാരങ്ങൾക്ക് എതിരെ പ്രതിഷേധവും ശക്‌തമാണ്. നിരവധിപേരാണ് ജാനകിക്കും നവീനും പിന്തുണ അർപ്പിച്ച് വന്നുകൊണ്ടിരിക്കുന്നത്.

Read Also: ലോകായുക്‌തയുടെ വിധി ഹൈക്കോടതിയും ഗവര്‍ണറും തള്ളിയ കേസില്‍; പ്രതികരിച്ച് ജലീല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE