ഉള്ള് തണുപ്പിക്കാം; ജാനകിക്കും നവീനും പിന്തുണയുമായി മിൽമ

By Trainee Reporter, Malabar News
Ajwa Travels

‘റാസ്‌പുടിൻ’ പാട്ടിന് ചുവടുവെച്ച് വൈറലായ തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ ജാനകിക്കും നവീനും പിന്തുണയുമായി മിൽമ. മിൽമയുടെ ഫേസ്ബുക്കിൽ പേജിലാണ് ഇരുവരുടെയും കാരിക്കേച്ചറുകൾ പങ്കുവെച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇരുവരോടും നൃത്തം തുടരൂവെന്നും മിൽമ പോസ്‌റ്റിൽ കുറിച്ചിട്ടുണ്ട്. ‘ഉള്ള് തണുപ്പിക്കാൻ മിൽമ‘ എന്ന ഹാഷ്‌ടാഗോട് കൂടിയാണ് കാരിക്കേച്ചർ പങ്കുവെച്ചിരിക്കുന്നത്.

Keep Dancing #ഉള്ളുതണുപ്പിക്കാൻമിൽമ

Posted by Milma on Friday, April 9, 2021

തൃശൂർ മെഡിക്കൽ കോളേജ് എംബിബിഎസ്‌ വിദ്യാർഥികളായ ജാനകിയും നവീനും ഒരാഴ്‌ച മുൻപ് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌ത ഡാൻസ് വീഡിയോ ഏറെപ്പേരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. പോസ്‌റ്റ് വൈറലായതോട് കൂടി ലവ് ജിഹാദ് ആരോപണവും വിദ്വേഷ പ്രചാരണവുമായി സംഘപരിവാർ അനുകൂലികൾ രംഗത്തെത്തുകയും ഡാൻസ് വിവാദമാകുകയും ചെയ്‌തിരുന്നു.

എന്നാൽ ലവ് ജിഹാദ് ആരോപണവുമായി എത്തിയവർക്ക് തക്കതായ മറുപടിയാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും ലഭിച്ചത്. ഇരുവർക്കും പിന്തുണയുമായി നൂറുകണക്കിന് വിദ്യാർഥികളാണ് ഈ ഗാനത്തിന് ചുവടുവെച്ച് വീഡിയോ പോസ്‌റ്റ് ചെയ്‌തത്‌. ‘വെറുക്കാനാണ് ഉദ്ദേശമെങ്കിൽ ചെറുക്കാനാണ് തീരുമാനം’ എന്ന തലക്കെട്ടോടെ തൃശൂർ മെഡിക്കൽ കോളേജ് യൂണിയൻ ഗ്രൂപ്പ് ഡാൻസ് വീഡിയോയും പോസ്‌റ്റ് ചെയ്‌തിരുന്നു.

Read also: കോവിഡ് വാക്‌സിനെടുക്കാൻ എത്തി; പകരം ലഭിച്ചത് പേവിഷ ബാധക്കുള്ള കുത്തിവെപ്പ്; അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE