വയനാട്: ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. ഇന്നലെ 12 വളർത്തു മുയലുകളെ കൂട്ടത്തോടെ തെരുവുനായകൾ കടിച്ചുകൊന്നു. കുപ്പാടി പാലായി രത്‌നമ്മയുടെ മുയലുകളെയാണു കഴിഞ്ഞ ദിവസം കൊന്നത്.
വീട്ടുമുറ്റത്തെ കൂട് തകർത്താണ് നായകൾ മുയലുകളെ പിടികൂടിയത്. രണ്ടാഴ്‌ച മുൻപ് കുപ്പാടി മേഖലയിൽ സത്യൻ, ഓമന എന്നിവരുടെ കോഴികളെയും നായകൾ കൂട്ടത്തോടെ കടിച്ചു കൊന്നിരുന്നു. കഴിഞ്ഞ ദിവസം പ്രദേശവാസിയായ ശശിയുടെ ഗർഭിണിയായ ആടിനെയും നായക്കൂട്ടം കടിച്ചു കൊന്നിരുന്നു. 5 മുതൽ 10 വരെ നായകളടങ്ങിയ കൂട്ടം പ്രദേശത്ത് വിദ്യാർഥികൾക്കും യാത്രക്കാർക്കും എല്ലാം ഇപ്പോൾ പേടി സ്വപ്‌നമായിരിക്കുക ആണ്.
Also Read: പിടികൊടുക്കാതെ മഞ്ചേശ്വരം; എൻഡിഎ സ്വാധീനമുള്ള ബൂത്തുകളിൽ 80 ശതമാനം പോളിങ്







































