ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേർക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതാദ്യമായാണ് ഇന്ത്യയിൽ ഇത്രയധികം പോസിറ്റീവ് കേസുകൾ ഒരു ദിവസം റിപ്പോർട് ചെയ്യപ്പെടുന്നത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,38,73,825 ആയി. 1,027 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കോവിഡ് മരണനിരക്ക് 1,72,085 ആയി ഉയർന്നു.
24മണിക്കൂറിനിടെ 82,339 പേർ രോഗമുക്‌തി നേടി. 1,23,36,036 പേർ ആകെ രോഗമുക്‌തി നേടിയിട്ടുണ്ട്. 13,65,704 പേർ നിലവിൽ രാജ്യത്ത് കോവിഡ് രോഗത്തിന് ചികിൽസയിൽ കഴിയുന്നുണ്ട്.
Read also: ജീവനക്കാരിൽ പടർന്നുപിടിച്ച് കോവിഡ്; സുപ്രീം കോടതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ






































