ജീവനക്കാരിൽ പടർന്നുപിടിച്ച് കോവിഡ്; സുപ്രീം കോടതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ

By News Desk, Malabar News
Malabarnews_supreme court
Representational image
Ajwa Travels

ന്യൂഡെൽഹി: പകുതിയിലേറെ ജീവനക്കാർക്ക് കോവിഡ് സ്‌ഥിരീകരിച്ചതിന്റെ പശ്‌ചാത്തലത്തിൽ സുപ്രീം കോടതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ. കോടതി വളപ്പിൽ കൂട്ടംകൂടൽ വിലക്കി. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ കോടതിയിൽ പ്രവേശിക്കരുത്. രോഗലക്ഷണങ്ങൾ ഉള്ള അഭിഭാഷകരും ജീവനക്കാരും ഉടൻ തന്നെ ആർടിപിസിആർ ടെസ്‌റ്റ് നടത്തണം. മൂന്ന് പേരിൽ കൂടുതൽ ലിഫ്‌റ്റിൽ കയറരുതെന്നും പ്രത്യേക നിർദ്ദേശമുണ്ട്.

അതേസമയം, രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ഉയർന്ന് തന്നെ നിൽക്കുകയാണ്. 24 മണിക്കൂറിനിടെ 1,84,372 പേർക്കാണ് രാജ്യത്ത് പുതിയതായി കൊറോണ വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇന്ത്യയിൽ ഇത് ഇത്രയധികം പോസിറ്റീവ് കേസുകൾ ഒരു ദിവസം റിപ്പോർട് ചെയ്യപ്പെടുന്നതും ആദ്യമായാണ്.

Also Read: കളക്‌ടർമാർക്ക് 144 പ്രഖ്യാപിക്കാം; ഇഫ്‌താർ വിരുന്നുകൾ ഒഴിവാക്കാൻ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE