തിരുവനന്തപുരം: കേരളത്തിലും കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതത് ജില്ലാ കളക്ടർമാർക്ക് ഇന്ന് മുതൽ 144 പ്രഖ്യാപിക്കാം. നോമ്പ് കാലമായതിനാൽ ഇഫ്താർ വിരുന്നുകൾ കഴിവതും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ നിർദ്ദേശങ്ങൾക്ക് പ്രാബല്യമുണ്ടാകും. എസിയുള്ള സ്ഥലങ്ങളിൽ ആളുകളെ നിയന്ത്രിക്കണം. ബസുകളിൽ ആളുകൾ നിന്ന് യാത്ര ചെയ്യുന്നത് ഒഴിവാക്കണം. അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ സിവിൽ സപ്ളൈസും മിൽമയും ചേർന്ന് ഹോം ഡെലിവറി സംവിധാനം ഒരുക്കും.
എല്ലാ ആശുപത്രികളിലും ഐസിയു സംവിധാനം ശക്തിപ്പെടുത്താനും ഓക്സിജന്റെയും ആന്റി വൈറൽ മരുന്നുകളുടെയും ലഭ്യത ഉറപ്പുവരുത്താനും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: മൻസൂർ വധക്കേസ് പ്രതിയുടെ മരണം; കെ സുധാകരനെ ചോദ്യം ചെയ്യണമെന്ന് എംവി ജയരാജൻ