വാഷിങ്ടൺ: യുഎസിലെ ഫെഡെക്‌സ് വെയർഹൗസിലുണ്ടായ വെടിവെപ്പിൽ 8 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വെടിവെപ്പിന് ശേഷം അക്രമി ആത്‍മഹത്യ ചെയ്‌തെന്നാണ് റിപ്പോർട്. പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് വെടിവെപ്പ് ഉണ്ടായത്. ഇൻഡ്യാനപോളിസ് നഗരത്തിലെ എയർപോർട്ടിന് അടുത്തുള്ള ഫെഡെക്‌സ് വെയർഹൗസിലാണ് വെടിവെപ്പുണ്ടായത്. എന്നാൽ വെടിവെപ്പിന് പിന്നിലെ കാരണം വ്യക്‌തമായിട്ടില്ല.
ഫെഡെക്‌സിലെ ജീവനക്കാരനാണോ വെടിവെപ്പിന് പിന്നിലുള്ളതെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് അധികൃതർ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ തന്നെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും അധികൃതർ വ്യക്‌തമാക്കി. വെയർഹൗസിൽ വെടിവെപ്പുണ്ടായ വിവരം ഫെഡെക്‌സും സ്‌ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.
Read also: ബഹ്‌റൈനിലെ രണ്ട് സ്‌കൂളുകൾ ആരോഗ്യ മന്ത്രാലയം അടപ്പിച്ചു






































