ബഹ്‌റൈനിലെ രണ്ട് സ്‌കൂളുകൾ ആരോഗ്യ മന്ത്രാലയം അടപ്പിച്ചു

By Desk Reporter, Malabar News
Representational Image

മനാമ: കോവിഡിന്റെ പശ്‌ചാത്തലത്തിൽ ബഹ്‌റൈനിലെ രണ്ട് സ്‌കൂളുകൾ ആരോഗ്യ മന്ത്രാലയം താൽക്കാലികമായി അടപ്പിച്ചു. അൽ റവാബി പ്രൈവറ്റ് സ്‌കൂൾ ഈ മാസം 21 വരെയും ജാബർ ബിൻ ഹയ്യാൻ പ്രൈമറി സ്‌കൂൾ ഫോർ ബോയ്‌സ് ഈ മാസം 22 വരെയും അടച്ചിടാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. രണ്ട് സ്‌കൂളുകളിലും ഇക്കാലയളവിൽ ക്‌ളാസുകൾ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു.

അതേസമയം, കുട്ടികൾക്ക് ഓൺ‌ലൈൻ സംവിധാനത്തിൽ പഠന സൗകര്യം ഒരുക്കണമെന്ന് പൊതു‌ ആരോഗ്യവിഭാഗം അസി. അണ്ടർ സെക്രട്ടറി ഉത്തരവിട്ടു. സ്‌കൂളുകൾ അടച്ചിട്ട ശേഷം രോഗബാധ കണ്ടെത്തിയില്ലെന്ന് ആരോഗ്യ ഡയറക്‌ടറേറ്റ് പറഞ്ഞാൽ മാത്രമേ നിശ്‌ചിത തീയതിക്ക് ശേഷം ഈ വിദ്യാലയങ്ങൾ തുറക്കാൻ പാടുള്ളൂ.

കോവിഡ് ബാധിച്ചവരും സമ്പർക്കത്തിലാകുന്നവരും ക്വാറന്റെയ്ൻ പൂർത്തിയാക്കുകയും വേണം. അണുബാധ ഇല്ലെന്ന് ഉറപ്പ് വരുത്താൻ സ്‌കൂളുകളിൽ പൂർണമായി അണുനാശിനി പ്രയോഗിക്കണമെന്നും വിദ്യാലയം തുറക്കും മുൻപ് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി തേടണമെന്നും നിർദേശത്തിൽ പറയുന്നു.

Also Read:  സഹതാപം നേടാനുള്ള ശ്രമം മുളയിലേ നുള്ളി; ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്‌ത്‌ മുരളീധരൻ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE