മധ്യപ്രദേശിൽ 7 വയസുകാരനെ മുതല വിഴുങ്ങി

By Desk Reporter, Malabar News
A 7-year-old boy was swallowed by a crocodile in Madhya Pradesh
Ajwa Travels

ഭോപ്പാൽ: മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയ 7 വയസുകാരനെ മുതല വിഴുങ്ങി. മുതല കുട്ടിയെ നദിയിലേക്ക് വലിച്ച് കൊണ്ടുപോകുകയായിരുന്നു. ഗ്രാമവാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതേസമയം മുതലക്ക് ആക്രമിക്കാൻ ആകുമെങ്കിലും വിഴുങ്ങാൻ കഴിയില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

ഷിയോപൂർ ജില്ലയിലെ രഘുനാഥ്പൂർ പ്രദേശത്തെ റെജെത ഘട്ടിലാണ് സംഭവം. തിങ്കളാഴ്‌ച രാവിലെ ലക്ഷ്‌മൺ സിംഗ് കേവാത്തിന്റെ മകൻ അന്തർ സിംഗ് കേവത്ത് ചമ്പൽ നദിയിൽ കുളിക്കാൻ പോയതായിരുന്നു. ഇതിനിടയിൽ മുതല കുട്ടിയെ വലിച്ച് നദിയിലേക്ക് കൊണ്ടുപോയി. പുഴയിൽ കുളിക്കാനിറങ്ങിയവരാണ് മുതലയെ കണ്ടത്. സംഭവം നടന്നയുടൻ നാട്ടുകാരും വീട്ടുകാരും ചേർന്ന് കുട്ടിക്കായി തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല.

സംഭവസ്‌ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാർ വടിയും കയറും വലയും ഉപയോഗിച്ച് മുതലയെ പിടികൂടി കരയിൽ എത്തിച്ചു. ഇതിനിടെ അലിഗേറ്റർ ഡിപ്പാർട്ട്‌മെന്റ് സംഘം സ്‌ഥലത്തെത്തി. മുതലക്ക് കുട്ടിയെ ആക്രമിക്കാൻ കഴിയുമെന്നും എന്നാൽ വിഴുങ്ങാൻ കഴിയില്ലെന്നും വകുപ്പ് സംഘം ഗ്രാമവാസികളോട് വിശദീകരിച്ചു. എന്നാൽ ഗ്രാമവാസികൾ ചെവിക്കൊണ്ടില്ല.

മുതലയുടെ വയറ്റിൽ കുട്ടിയുണ്ടെന്ന് ഇവർ പറയുന്നു. ഗ്രാമവാസികൾ വൈകുന്നേരം വരെ മുതലയെ കെട്ടിയിട്ട് തീരത്ത് ഇരുന്നു. കുഞ്ഞ് പുറത്തുവരുന്നതും കാത്തിരിക്കുകയാണ് ഗ്രാമവാസികൾ. എസ്‌ഡിആർഎഫ് സംഘവും കുട്ടിക്കായി തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല.

Most Read:  ഫാർമസികൾ കാലിയായി; സംസ്‌ഥാനത്ത് മരുന്ന് ക്ഷാമത്തിൽ വലഞ്ഞ് പൊതുജനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE