പാലക്കാട്: പട്ടാമ്പിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചെന്ന് പരാതി. മുഖ്യമന്ത്രിക്കും ഡിജിപിക്കും പെൺകുട്ടിയുടെ അമ്മ പരാതി നൽകി. വിവാഹ വാഗ്ദാനം നൽകി 25കാരൻ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
കഞ്ചാവ്, കൊക്കെയ്ൻ, എംഡിഎംഎ തുടങ്ങിയ ലഹരിവസ്തുക്കൾ നൽകി പെൺകുട്ടിയെ യുവാവ് അടിമയാക്കിയെന്ന് പരാതിയിൽ ആരോപിക്കുന്നു. ക്രൂരമായ പീഡനത്തേയും ഭീഷണിയേയും തുടര്‍ന്ന് മാനസിക നില തകരാറിലായ പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജിൽ ചികിൽസയിലാണ്.
ഇതിനിടെ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് പലതവണ യുവാവ് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയില്‍ പറയുന്നു. ഏപ്രില്‍ 30ന് യുവാവ് പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിൽ നിന്ന് കൊണ്ടുപോകുകയും മെയ് അഞ്ച്, ആറ്, എട്ട്, 16 തീയതികളിൽ പലയിടങ്ങളിലും വെച്ച് ലൈംഗീകമായി പീഡിപ്പിച്ചതായും പരാതിയിൽ ആരോപിക്കുന്നു.
Most Read: തീയതി നീട്ടി; റേഷൻ കാർഡ് മാറ്റാൻ ഈ മാസം 15 വരെ അപേക്ഷിക്കാം