കോഴിക്കോട് ബലാൽസംഗ കേസ്; 4 ഉത്തർപ്രദേശുകാർ പേർ പിടിയിൽ

By Central Desk, Malabar News
Kozhikode rape case; 4 Northerners arrested

കോഴിക്കോട്: ഉത്തർപ്രദേശ് സ്വദേശിനിയായ 16 വയസുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്‌ത ശേഷം റെയിൽവേ പ്ളാറ്റ് ഫോമിൽ ഉപേക്ഷിച്ച ഇന്നലത്തെ സംഭവത്തിൽ യുപി സ്വദേശികളായ ഇകറാർ ആലം (18), അജാജ് (25) ഷക്കീർ ഷാ 42), ഇർഷാദ് എന്നിവർ പിടിയിലായി.

യുപിയില്‍ നിന്ന് ചെന്നൈയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്‌ത പെണ്‍കുട്ടിയെ കോഴിക്കോട്ടെ ഒരു ലോഡ്‌ജിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. ചെന്നൈയില്‍ ഇറങ്ങാന്‍ കുട്ടിയെ അനുവദിക്കാതെയാണ് കോഴിക്കോടെത്തിച്ച് പീഡനം നടത്തിയത്.16കാരിയായ കുട്ടിയെ പീഡനശേഷം പ്രതികള്‍ റെയില്‍വേ പ്ളാറ്റ് ഫോമിൽ കൊണ്ടുവന്ന് ഉപേക്ഷിക്കുകയായിരുന്നു.

ചെന്നൈയിലുള്ള തന്റെ സഹോദരിയെ കാണാനായി വാരാണസിയില്‍ നിന്ന് പറ്റ്‌ന-എറണാകുളംം ട്രെയിനിൽ പെണ്‍കുട്ടിയെ അമ്മ കയറ്റിവിട്ടത്. പരിചയക്കാരായ നാലുപേർ ഈ ട്രെയിനിൽ യുപിയിൽ നിന്ന് കോഴിക്കോട്ടേക്ക് കയറിയതായും ഈ സംഘത്തിലെ ഒരാളുമായി കുട്ടിക്ക് പ്രണയം ഉണ്ടായിരുന്നതായും പോലീസ് പറയുന്നുണ്ട്.

ചെന്നൈ സ്‌റ്റേഷനിലെത്തിയപ്പോള്‍ ഇറങ്ങാന്‍ പോയ പെണ്‍കുട്ടിയെ ട്രെയിനില്‍ ഉണ്ടായിരുന്ന നാല് പ്രതികള്‍ ചേര്‍ന്ന് അനുനയത്തിൽ തടയുകയും. കുട്ടിയെ ഇവര്‍ കോഴിക്കോട് എത്തിക്കുകയും ആയിരുന്നു. തുടര്‍ന്ന് പാലക്കാട് എത്തിയപ്പോള്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയ പ്രതികള്‍ പെണ്‍കുട്ടിയെ ബസില്‍ കയറ്റി കോഴിക്കോടെത്തിച്ചു.

തുടര്‍ന്ന് നഗരത്തിലെ ഒരു ലോഡ്‌ജിൽ ഇവര്‍ മുറിയെടുക്കുകയും വിവാഹ വാഗ്‌ദാനം നല്‍കി ലോഡ്‌ജിൽ വെച്ച് ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. പീഡനശേഷം കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം പ്ളാറ്റ് ഫോമിൽ നിന്ന് ചെന്നൈയിലേക്ക് അയക്കാനായി ഇവർ റെയിൽവേ സ്‌റ്റേഷനിലെത്തി.

എന്നാൽ പെൺകുട്ടി പോകാൻ കൂട്ടാക്കിയില്ല. പെൺകുട്ടി ബഹളം വെക്കുന്നത് ഈ സമയം ആർപിഎഫിന്റെ ശ്രദ്ധയിൽപെട്ടു. ഈ സമയം കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. കുട്ടിയെ കണ്ടെത്തിയ റെയില്‍വേ പൊലീസ് ചൈല്‍ഡ് ലൈനിന് കൈമാറുകയായിരുന്നു. ഇവിടെ വെച്ച് നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്.

Most Read: എകെജി സെന്റർ ആക്രമണം: ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചെന്ന് ജിതിൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE