തീയതി നീട്ടി; റേഷൻ കാർഡ് മാറ്റാൻ ഈ മാസം 15 വരെ അപേക്ഷിക്കാം

By Trainee Reporter, Malabar News
ration card change
Rep. Image
Ajwa Travels

പാലക്കാട്: ജില്ലയിൽ അനർഹമായി റേഷൻ കാർഡ് കൈവശം വെക്കുന്നവർക്ക് കാർഡ് മാറ്റാൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. പിഴ കൂടാതെ ഈ മാസം 15 വരെയാണ് കാർഡ് മാറ്റാൻ അവസരം ഒരുക്കിയിരിക്കുന്നത്. നേരത്തെ കഴിഞ്ഞ മാസം 30 വരെയായിരുന്നു കാർഡ് മാറ്റാനുള്ള കാലാവധി. എന്നാൽ കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ തീയതി നീട്ടുകയായിരുന്നു.

ജില്ലയിൽ ഇതുവരെ 9,251 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ പിങ്ക് കാർഡിൽ നിന്ന് 5,059, നീല കാർഡ്- 3,786, മഞ്ഞ കാർഡ്- 406 അപേക്ഷകളാണ് കിട്ടിയത്. കൂടാതെ മുൻഗണനാ കാർഡിന് അർഹതയില്ലാത്തവർ കാർഡിൽ നിന്ന് ഒഴിവാക്കാനായി അതത് സപ്‌ളൈ ഓഫിസിൽ അപേക്ഷ നൽകണമെന്ന് സപ്‌ളൈ ഓഫിസർ അറിയിച്ചു.

Read Also: മുലയൂട്ടൽ കുറയുന്നു; ശിശുസൗഹൃദ പട്ടികയിൽ കേരളം താഴോട്ടെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE