പോക്‌സോ കേസിൽ വയനാട്ടിൽ മദ്രസാ അധ്യാപകൻ അറസ്‌റ്റിൽ

ബത്തേരി നഗരസഭാ പരിധിയിലെ മദ്രസ അധ്യാപകനായ ഇയാൾ കൂടുതൽ പെൺകുട്ടികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും പരാതിയുണ്ട്. വിഷയത്തിൽ കൂടുതൽ ശാസ്‌ത്രീയ അന്വേഷണം നടക്കുമെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു.

By Central Desk, Malabar News
Wayanad madrasa teacher arrested in POCSO case
Ajwa Travels

ബത്തേരി: മദ്രസ അധ്യാപകനെ പോക്‌സോ കേസിൽ അറസ്‌റ്റ്‌ ചെയ്‌തു. നായ്‌ക്കെട്ടി ചിറക്കമ്പം തയ്യിൽ അബ്ദുല്ല(52)യാണ് അറസ്‌റ്റിലായത്‌. ഇയാൾ മറ്റു പെൺകുട്ടികളെ സമാനരീതിയിൽ ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നതിന്റെ ഭാഗമായി മദ്രസയിലെ കുട്ടികൾക്കിടയിൽ കൗൺസിലിങ് നടത്തും.

പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലാണ് മദ്രസാ അധ്യാപകനെ ബത്തേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. മോശമായി പെരുമാറുകയും കൈയ്യിൽ കയറി പിടിക്കുകയും ചെയ്‌തെന്ന് കാണിച്ച് പീഡനത്തിനിരയായ പെൺകുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തുവരുന്നത്.

കഴിഞ്ഞ നാലിനാണ് കേസിന് ആസ്‌പദമായ സംഭവം. പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ബത്തേരി പോലീസ് കഴിഞ്ഞ ദിവസം അബ്‌ദുല്ല മുസ്‌ലിയാർക്കെതിരെ കേസെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. 11 വയസ്സുള്ള പെൺകുട്ടി ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ് നടന്നത്.

Most Read: ജനങ്ങളെ പ്രതികൂലമായി ബാധിക്കും; ബഫർ സോണിൽ പുനഃപരിശോധനാ ഹരജിയുമായി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE